ഓഫീസിലെത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് സര്‍ക്കുലര്‍

ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കടുത്ത അച്ചടക്ക നടപടി ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഓഫീസിലെത്തുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടും. ചിലപ്പോള്‍ പണി പോയെന്നും വരാം. പെരുമാറ്റദൂഷ്യം അച്ചടക്ക ലംഘനമായി പരിഗണിച്ച് കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. മേലുദ്യോഗസ്ഥരാണ് നടപടിയെടുക്കേണ്ടത്.
ടി.യു കുരുവിള എം.എല്‍.എ അധ്യക്ഷനായ സമിതി വയോജനങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. സമിതിയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പരാതിയുമായി പൊലീസ് സ്‌റ്റേഷനുകളിലത്തെുന്ന പൗരന്മാരെ പൊലീസ് ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നതും അപമാനിച്ച് ഇറക്കി വിടുന്നതും നിത്യസംഭവമായി മാറിയതായി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും സമാനമായ അവസ്ഥ തന്നെയാണ്. ഇത്തരം കേസുകളില്‍ എതിര്‍കക്ഷികള്‍ പൊലീസില്‍ സ്വാധീനം ചെലുത്തുന്നതു കൊണ്ട് പരാതിക്കാര്‍ക്ക് സാമാന്യ നീതി പോലും ലഭിക്കുന്നില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ മാജി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരാതികളില്‍ അന്വേഷണം നടത്തണം. തുടര്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്നും ശിപാര്‍ശയുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്നവരോട് മാന്യമായി പെരുമാറണമെന്ന് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് പലരും ബോധവാന്‍മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാതിക്ക് മാന്യമായ പരിഗണന നല്‍കി തീര്‍പ്പാക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കടമയാണ്. വീഴ്ച വരുത്തുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഇതിനെതിരെ പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ മേലധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെങ്കില്‍ മേധാവിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങള്‍ക്ക് മാന്യമായ പരിഗണനയും പെരുമാറ്റവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വകുപ്പ് മേധാവികളാണ് ഇതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























