കോച്ചുകള്‍ക്കായി കാത്ത് കൊച്ചി, മെട്രോയുടെ കോച്ചുകള്‍ 100 ദിവസത്തിനകം എത്തുമെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പുതിയ ലോഗോയും കോച്ചുകളുടെ ഡിസൈനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. നൂറു ദിവസത്തിനകം മെട്രോയുടെ കോച്ചുകള്‍ കേരളത്തിലെത്തും.
നിര്‍മ്മാണം ആരംഭിച്ച് 1095 ദിവസത്തിനുള്ള പൂര്‍ത്തിയാക്കുമെന്നാണ് വ്യവസ്ഥ. ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ട്. മെട്രോ കമ്മിഷന്‍ ചെയ്യുന്നതുവരെയുള്ള നടപടികളില്‍ ഇന്നു പൂര്‍ത്തിയാക്കും. ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന മെട്രോ എന്ന അഭിമാനാര്‍ഹമായ നേട്ടവും കൊച്ചി മെട്രോ സ്വന്തമാക്കും. ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ പങ്ക് അഭിമാനകരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആലുവ മുട്ടം യാര്‍ഡിലായിരുന്നു ചടങ്ങ്.
ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം പരിഹരിച്ചു. ലൈറ്റ് മെട്രോയ്ക്ക് സഹായം തേടി കൂടുതല്‍ വ്യക്തതയുള്ള കത്ത് കേന്ദ്രത്തിനയക്കും. തിരുവനന്തപുരത്തിനും കോഴിക്കോടിനും വേണ്ടിയുള്ള ലൈറ്റ് മെട്രോയുടെ നിര്‍മ്മാണം സമയബന്ധിതമായി മുന്നോട്ടുപോകുമെന്നും ശ്രീധരുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























