തദ്ദേശ തെരഞ്ഞെടുപ്പ് : തീയതി കമ്മീഷനു തീരുമാനിക്കാമെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പു ഒരുമാസം നീട്ടണമെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല

തദ്ദേശ തെരഞ്ഞെടുപ്പു തീയതി തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പു ഒരുമാസം നീട്ടണമെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശമൊന്നും നല്കാന്‍ കഴിയില്ല. എത്ര ഘട്ടമായി തെരഞ്ഞെടുപ്പു നടത്തണം എന്ന കാര്യത്തിലും കമ്മീഷനു തീരുമാനമെടുക്കാം. തെരഞ്ഞെടുപ്പു നടത്തേണ്ട ഭരണഘടന ബാധ്യത കമ്മീഷന്റേതാണെന്നും ഇതിനുള്ള അനുവാദം കോടതി നേരത്തെ തന്നെ നല്കിയതാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 2010ലേതിനു സമാനസാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്ന് തിരഞ്ഞെടുപ്പ് നീട്ടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇക്കാര്യങ്ങളിലേക്കൊന്നും കടന്നില്ല.
ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് നീട്ടാനുള്ള സര്‍ക്കാര്‍ ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനും പിന്തുണച്ചു. പുതിയതായി രൂപീകരിച്ച 28 നഗരസഭകള്‍ക്കും കണ്ണൂര്‍ കോര്‍പ്പറേഷനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ നഗരസഭകളുടെ രൂപീകരണത്തെ തുടര്‍ന്ന് ആറു ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളും പുനഃസംഘടിപ്പിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























