കലാപക്കലി ഒടുങ്ങാതെ കണ്ണൂര്‍: ഒടുവില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിലും ഇടപെടുന്നു

മലബാറില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലുകള്‍ വിജയകരമാകുന്നില്ലെന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്. കതിരൂര്‍ മനോജിനെ കൊന്ന സ്ഥലത്ത് നായ്ക്കളെ കെട്ടി തൂക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ ആശങ്കാകുലരാണ്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ആരോപണം ഉയരുന്നു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ ഐ ജി മനോജ് എബ്രഹാമിനെ നിയോഗിച്ചത് മുഖ്യമന്ത്രിയാണ്. കണ്ണൂര്‍ എസ് പി ഉപരിപഠനാര്‍ത്ഥം വിദേശത്ത് പോയ പശ്ചാത്തലത്തിലാണ് മനോജ് എബ്രഹാമിനെ നിയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തരമന്ത്രിയുടെ കൈയ്യില്‍ കണ്ണൂര്‍ ഒതുങ്ങുന്നില്ലെന്ന ആക്ഷേപവും വ്യാപകമാവുകയാണ്.
രമേശ് ചെന്നിത്തല മലബാര്‍ സന്ദര്‍ശിച്ചശേഷവും അക്രമങ്ങള്‍ പെരുകിയിരുന്നു. ആഭ്യന്തരമന്ത്രി നേരിട്ട് കണ്ണൂരിലെത്താന്‍ നിര്‍ദ്ദേശിച്ചതും മുഖ്യമന്ത്രിയാണ്. ആഭ്യന്തര വകുപ്പില്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി ഇടപെടാതിരുന്നത്. രമേശ് ചെന്നിത്തല ഐ ഗ്രൂപ്പികാരനായതു കൊണ്ടു തന്നെയായിരുന്നു ഇത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍തൃപ്തികരമല്ലെന്ന വാദഗതി വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ഉടനെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും മുഖ്യമന്ത്രി ഇടപെടുന്നുണ്ട്. കഴിഞ്ഞ ദിവസം കഴക്കൂട്ടം- കാരോട് ഹൈവേയുടെ നിര്‍മ്മാണം ഉദ്ഘാടനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേര് ശിലാഫലകത്തില്‍ ചേര്‍ത്തതും മുഖ്യമന്ത്രിയാണ്. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പ്രതിഷേധിച്ചെങ്കിലും മുഖ്യമന്ത്രി വക വച്ചില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂട്ടായിട്ടുള്ളതാണെന്നും ഇടപെടുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ പറയുന്നു. എന്നാല്‍ എത്രകാലം ഇത് തുടരുമെന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























