മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. വിശ്വനാഥയ്യര്‍ അന്തരിച്ചു

മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. വിശ്വനാഥയ്യര്‍ (95) അന്തരിച്ചു. സംസ്‌കാരം നടത്തി. സിവില്‍ നിയമത്തില്‍ പേരെടുത്ത നിയജ്ഞനായ വിശ്വനാഥയ്യര്‍ 1972 ഏപ്രില്‍ മുതല്‍ 1982 ജനുവരി വരെയാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നത്. 1920 ജനുവരി 18ന് വടക്കാഞ്ചേരിയില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് ഗണപതി അയ്യര്‍ പഴയ കൊച്ചി സംസ്ഥാനത്ത് ട്രഷറി ഓഫിസറായിരുന്നു.
വിശ്വനാഥയ്യര്‍ തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബിഎല്‍ നേടി 1943 ജൂലൈയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1957-ല്‍ എറണാകുളത്തെത്തി ഹൈക്കോടതിയില്‍ അഭിഭാഷകനായി. അടിയന്തരാവസ്ഥക്കാലത്തെ വര്‍ക്കല വിജയന്‍, കക്കുഴി കണ്ണന്‍ കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി. അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ പൂര്‍ണമായും ശരിയാണെന്നു പില്‍ക്കാലത്തു വെളിപ്പെട്ടു.
ജഡ്ജി പദവിയില്‍ നിന്നു വിരമിച്ച ശേഷം 1996 വരെ സുപ്രിം കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. കര്‍ണാടക സംഗീത പ്രേമിയും ഭരതനാട്യ ആരാധകനുമായിരുന്ന അയ്യര്‍ കൊച്ചിയിലെ ഭാരതീയ വിദ്യാഭവന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സരസ്വതി അമ്മാള്‍ ആണു ഭാര്യ. മക്കള്‍: ലളിത, ഗണപതി, മ!ഞ്ജു. മരുമക്കള്‍: ഈശ്വര്‍, ലല്ലി, കൃഷ്ണമൂര്‍ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























