സിപിഎം ഇനി ശീതകാല പച്ചക്കറി കൃഷിയിലേക്ക് ; തമിഴ്‌നാട്ടില്‍ പച്ചക്കറികള്‍ക്ക് വില ഇടിയുന്നു

ഓണക്കാലത്തു സിപിഎം നടത്തിയ ജൈവ പച്ചക്കറി കൃഷി പദ്ധതി വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ പാര്‍ട്ടി ശീതകാലപച്ചക്കറി കൃഷിയിലേക്ക് നീങ്ങുന്നു. ശബരിമല സീസണ്‍ ആയതിനാല്‍ പച്ചക്കറിയുടെ ആവശ്യകത വര്‍ധിക്കുമെന്നതു മുന്നില്‍ക്കണ്ടുകൊണ്ടാണു പദ്ധതി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ പരസ്യപ്രചാരണങ്ങളില്ലാതെയായിരിക്കും പദ്ധതി നടപ്പാക്കുക. ജൈവകൃഷി വ്യാപിപ്പിക്കാന്‍ സന്നദ്ധ സാങ്കേതികസമിതികള്‍ രൂപവല്‍ക്കരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ സമീപകാലത്തെ ഏറ്റവും ഫലപ്രദമായ ജനകീയ ഇടപെടലുകളില്‍ ഒന്നായാണു പാര്‍ട്ടി ജൈവ പച്ചക്കറി പ്രചാരണ പരിപാടിയെ കാണുന്നത്. ലക്ഷ്യമിട്ടത് 1500 ഏക്കറില്‍ പച്ചക്കറി കൃഷി നടത്താനാണെങ്കിലും 2,500 ഏക്കറില്‍ കൃഷി നടന്നതായി പദ്ധതിക്കു നേതൃത്വം നല്‍കിയ ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. 850 സ്റ്റാളുകള്‍ വഴി വില്‍പന നടത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ട് ഉല്‍പാദിപ്പിച്ച 15,000 ടണ്‍ പച്ചക്കറി മാത്രമല്ല കുടുംബശ്രീ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളില്‍ നിന്നുള്ള ജൈവ പച്ചക്കറികളും കൂടി ശേഖരിച്ചാണ്. 12 കോടി രൂപയാണു പച്ചക്കറി വില്‍പനയില്‍ നിന്നുള്ള വരുമാനം. ജൈവകര്‍ഷകര്‍ക്കു വിപണിവിലയുടെ 25 ശതമാനം അധികതുക നല്‍കിയാണു പച്ചക്കറി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളാണ് ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിച്ചത്. പാര്‍ട്ടി ഇടപെടല്‍ കേരളത്തില്‍ പൊതുവെ പച്ചക്കറി കൃഷി നടത്താനുള്ള താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഓണം വിപണിയില്‍ അയല്‍ സംസ്ഥാനത്തു നിന്നുള്ള പച്ചക്കറി വരവും വിലയും കുറഞ്ഞത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മാരകവിഷം തളിച്ച പച്ചക്കറികള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ പച്ചക്കറികള്‍ക്ക് വില ഇടിയുകയാണ്. കേരളത്തില്‍ ഓണത്തിന് വിറ്റഴിക്കാനായി വന്‍തോതില്‍ കൃഷിചെയ്ത മിക്ക പച്ചക്കറികളും ആവശ്യക്കാരില്ലാത്തതിനാല്‍ കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയിലായിരുന്നു. തക്കാളിക്ക് അന്‍പതുപൈസമുതല്‍ രണ്ടുരൂപവരെ മാത്രമാണ് കര്‍ഷകര്‍ക്കു ലഭിച്ചത്. ബീന്‍സിന് തമിഴ്‌നാട്ടില്‍ കിലോയ്ക്ക് പത്തുരൂപവരെ ആയപ്പോള്‍, ഇത് കേരളത്തില്‍ ജൈവകൃഷി ചെയ്തുണ്ടാക്കിയതാണെന്ന രീതിയില്‍ കേരളത്തിലെത്തിച്ച് നാല്പതുരൂപവരെ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ പച്ചക്കറിവില കുറഞ്ഞിട്ടുണ്ട് എന്ന വിവരം കേരളത്തില്‍ അറിയിക്കാതെയാണ് കച്ചവടക്കാരുടെ നീക്കം.
പച്ചക്കറിക്കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തി ലൈസന്‍സെടുക്കുന്നതിന് ആറുമാസംകൂടി നീട്ടിനല്‍കിയതോടെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്ന എല്ലാ പരിശോധനകളും അവസാനിപ്പിച്ചു. നിയന്ത്രണങ്ങളും പരിശോധനയുമില്ലാതായതോടെ തമിഴ്‌നാട്ടില്‍നിന്ന് വിഷപ്പച്ചക്കറികള്‍ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ആരംഭിച്ചതോടെ തമിഴ്‌നാട്ടിലെ പച്ചക്കറിക്കൃഷിക്കാര്‍ മാരകവിഷപ്രയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവരികയാണ്.
കേരളത്തിലെ വിഷപ്പച്ചക്കറി പരിശോധനകള്‍ക്കെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കേരളത്തിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത കര്‍ഷകസംഘടനാ നേതാക്കള്‍, പച്ചക്കറിക്കൃഷിയില്‍ വിഷം ഒഴിവാക്കാന്‍ ഒരുവര്‍ഷത്തെ സാവകാശം വേണമെന്നാണ് ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ കമ്പം എന്ന സ്ഥലത്തു നടന്ന സമരത്തിനുവേണ്ട സഹായങ്ങള്‍ ചെയ്തത് കീടനാശിനി വില്പന കമ്പനികളായിരുന്നു. ടണ്‍കണക്കിന് കീടനാശിനികളാണ് ഇവര്‍ ഓരോ ആഴ്ചയും തേനി ജില്ലയില്‍ വില്‍ക്കുന്നത്.
അമിതവിഷപ്രയോഗം നിര്‍ത്തണമെന്ന് തമിഴ്‌നാട്ടിലെ കൃഷിവകുപ്പ് പച്ചക്കറിക്കര്‍ഷകര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നതാണ്. കേരളത്തില്‍ പരിശോധനകള്‍ നിലച്ചതോടെ ഇതെല്ലാം നിലച്ചു. ഓണക്കാലം കഴിഞ്ഞാല്‍ കേരളത്തില്‍ പച്ചക്കറിക്ക് ആവശ്യകത വര്‍ധിക്കുന്നതു മണ്ഡലകാലമായ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്താണ്. ഇതു മുന്നില്‍ക്കണ്ടാണു ശീതകാലപച്ചക്കറി കൃഷിയെന്ന ആശയം സിപിഎം മുന്നോട്ടുവയ്ക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പു സമയമായതിനാല്‍ പാര്‍ട്ടിയുടെ നേരിട്ടുള്ള പ്രചാരണപരിപാടിയുണ്ടാകില്ല. ഓണത്തിനു പച്ചക്കറി ഉല്‍പാദിപ്പിച്ച സംഘങ്ങളെല്ലാം ശീതകാലകൃഷിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.
ജൈവ പച്ചക്കറി കൃഷി നടത്താന്‍ താല്‍പര്യമുള്ളവര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാനാണു സന്നദ്ധ സാങ്കേതിക സമിതി രൂപവല്‍ക്കരിച്ചത്. കൃഷിവകുപ്പില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍, കാര്‍ഷിക സര്‍വകലാശാലകളിലെ മുന്‍ അധ്യാപകര്‍, അവധിദിവസങ്ങളില്‍ സന്നദ്ധസേവനം നടത്താന്‍ താല്‍പര്യമുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപവല്‍ക്കരിക്കാനാണു പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























