എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീനാ ഷുക്കൂറിനെതിരെ നടപടിക്ക് സാധ്യത, വിവാദ പ്രസംഗത്തില്‍ ഒലിച്ചുപോയത് കാലികറ്റ് വിസി സ്ഥാനം

ഒരു ദുബായ് യാത്ര വരുത്തിവെച്ച ഗതികേടെ....ഈ യാത്ര ഇത്രയും പുലിവാല് പിടിക്കുമെന്ന് ഒരിക്കലും ഷീനാ ഷുക്കൂര്‍ വിചാരിച്ചില്ല. പച്ചക്കൊടികളുടെ വര്‍ണ്ണത്തില്‍ മോഹഭംഗം വന്നപ്പോള്‍ താന്‍ എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറാണെന്ന് കാര്യം പോലും മറന്ന് ലീഗിനെ പുകഴ്ത്തി. പ്രസംഗം തീര്‍ന്നില്ല. അതിനുമുമ്പേ ഏതൊ ഒരു മഹാന്‍ അപ്പോള്‍ തന്നെ അവിടെയിരുന്ന് പരാതിയെഴുതി പ്രസംഗത്തിന്റെ കോപ്പി സഹിതം ഗവര്‍ണ്ണര്‍ക്കയച്ചു. ദുബായീന്ന് തിരിച്ചെത്തിയ പ്രോവീസി ഷീന ഷുക്കൂര്‍ ഇതറിഞ്ഞ് പകച്ചുപോയി.... എന്നാണ് അറിയുന്നത്. കാലിക്കറ്റ് വിസിയാവാനുള്ള മോഹം ദുബായ് യാത്രയില്‍ ഒലിച്ചുപോയി. ഗവര്‍ണ്ണര്‍ സംഭവം ഗൗരവമായിട്ടാണ് കാണുന്നത്. അതുകൊണ്ട് പച്ചക്കൊടിയുടെ തണലില്‍ വളര്‍ന്ന ഷീനാഷുക്കൂറിനെതിരെ നടപടി വരുമെന്നാണ് റിപ്പോര്‍ട്ട്.
എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ ദുബായിലെ ഒരു സ്വകാര്യ പരിപാടിക്കിടെതാന്‍ മുസ്ലിം ലീഗുകാരിയെന്ന് പറയാതെ പറഞ്ഞ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങളായത്. പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്നാണ് ഷീന ഷുക്കൂര്‍ പറഞ്ഞത്. മാത്രമല്ല എം ജി സര്‍വകലാശാല പ്രോവീസിയായ താന്‍ യൂണിവേഴ്‌സിറ്റിയിലെ അടിയന്തര മീറ്റിങ്ങുകളില്‍ പങ്കെടുക്കാതെ ഇവിടെയെത്തിയത് മുസ്ലിം ലീഗിനോടുള്ള സ്‌നേഹം കൊണ്ടാണെന്നും പറഞ്ഞതാണ് വിവാദമായത്. ഷീന ഷുക്കൂറിന്റെ പ്രസംഗം ഗവര്‍ണ്ണര്‍ പി സദാശിവം ഗൗരവമായിട്ടാണ് പരിശോധിക്കുന്നത്.
മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്കും ഭര്‍ത്താവിനും സ്ഥാനമാനങ്ങള്‍ ലഭിച്ചതെന്നും സര്‍വകലാശാല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് താന്‍ ദുബായിലെത്തിയതെന്നും ഷീന ഷുക്കൂര്‍ പറയുന്നു. കഴിഞ്ഞ മെയ് 22ന് കെഎംസിസി ചെറുവത്തൂര്‍, ദുബായില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമര്‍ശം. \'23 ന് സര്‍വ്വകലാശാലയില്‍ ഐജിയുടെ കോപ്പിയടി, ഓഫ് ക്യാംപസ്സ് അടച്ചു പൂട്ടല്‍ തുടങ്ങി നിര്‍ണ്ണായകമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അക്കാദമിക് കൗണ്‍സില്‍ ഉള്ളതാണ്. ഉച്ചക്ക് ശേഷം സിന്‍ഡിക്കേറ്റും. ഇത് രണ്ടും ഉപേക്ഷിച്ച് എത്തിയത് ലീഗിനോടുള്ള താത്പര്യം കൊണ്ടാണ്\' ഡോ ഷീനാ ഷുക്കൂര്‍ വ്യക്തമാക്കുന്നു.
ഷീനാ ഷുക്കൂറിനെതിരെ നടപടി വരുമെന്നാണ് സൂചന. കാലിക്കറ്റ് വിസി സ്ഥാനത്തേക്ക് ഷീനാ ഷൂക്കൂറിനെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താലും ഗവര്‍ണ്ണര്‍ ഈ സാഹചര്യത്തില്‍ അത് അംഗീകരിക്കില്ലെന്നും അറിയുന്നു. ഷീനാ ഷൂക്കൂറഷിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന വിലയിരുത്തല്‍ പൊതുസമൂഹത്തില്‍ ശക്തമായ സാഹചര്യത്തിലാണ് ഇത്. അവരോട് രാജ്ഭവന്‍ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.
സര്‍വ്വകലാശാലയിലെ പരീക്ഷകളുടെ പൂര്‍ണ്ണ ചുമതലയുള്ള പ്രോ വൈസ് ചാന്‍സലര്‍ അക്കാദമിക് കൗണ്‍സിലില്‍ പങ്കെടുക്കാതെ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശ യാത്ര നടത്തിയത് ഗൗരവത്തോടയൊണ് ഗവര്‍ണ്ണറുടെ ഓഫീസ് കാണുന്നത്. ഇത് മനപ്പൂര്‍വ്വമാണെന്ന ഷീനാ ഷുക്കൂറിന്റെ സമ്മതമാണ് പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നത്. ഷീനാ ഷുക്കൂറിന്റെ പ്രസംഗം ഗവര്‍ണ്ണറുടെ ഓഫീസ് പരിശോധിക്കും. ചട്ടങ്ങള്‍ ലംഘിച്ചാണു ഷീന ഷുക്കീര്‍ ദുബായ് യാത്ര നടത്തിയതെന്നും ആക്ഷേപമുണ്ട്. പിവിസി വിദേശ യാത്ര നടത്തുമ്പോള്‍ ഗവര്‍ണറുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി നേടിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഡോ. ഷീന ഷുക്കൂര്‍ ദുബായ് യാത്രയ്ക്ക് ഇത്തരം അനുമതികളൊന്നും വാങ്ങിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതും ഗവര്‍ണ്ണറുടെ ഓഫീസ് പരിഗണിക്കും. ഇതോടെ കാലിക്കറ്റ് വിസിയായി അവതരിക്കാനുള്ള ഷീനാ ഷുക്കൂറിന്റെ മോഹവും പൊലിയുകയാണ്. കാലിക്കറ്റ് വിസിയായി മുസ്ലീലീഗ് പരിഗണിക്കുന്ന പേരുകളില്‍ ഒന്ന് ഷീനാ ഷൂക്കൂറിന്റേതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























