ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ തർക്കം ഉണ്ടായ മൊഴിയിൽ നിന്നും ഭാമയും സിദ്ദിഖും; ദിലീപും പൾസർ സുനിയും കണ്ടെന്ന വിവരം അറിയാമെന്ന മൊഴിയിൽ നിന്നും ബിന്ദു പണിക്കർ; മൊഴിമാറ്റി ഭർത്താവിനൊപ്പം ചേർന്ന് കാവ്യയും; നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവർക്ക് മുട്ടൻ പണി; അടപടലം തീർക്കാൻ ക്രൈംബ്രാഞ്ച് രംഗത്ത്

നടിയെ ആക്രമിച്ച കേസിൽ ഒത്തിരി സിനിമാതാരങ്ങൾ അടക്കമുള്ളവർ സാക്ഷികളായിരുന്നു. എന്നാൽ ഇവരിൽ പലരും സാക്ഷി പട്ടികയിൽനിന്നും കൂറുമാറിയിരുന്നു . ഇപ്പോഴിതാ ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞുകൊണ്ട് കേസിൽ കൂറുമാറിയവർക്കെല്ലാം മുട്ടൻ പണിയുമായി ക്രൈംബ്രാഞ്ച് രംഗത്ത്.
നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികൾ ഇനിമുതൽ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. സാക്ഷികളുടെ നീക്കങ്ങൾ നിരീക്ഷിക്കുവാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ സജ്ജമാക്കിയിരിക്കുകയാണ്.20 സാക്ഷികളായിരുന്നു വിചാരണയ്‌ക്കിടെ കൂറ് മാറി പ്രതിഭാഗത്ത് ചേർന്നത്.
പോലീസ് സാക്ഷികളെ നിരീക്ഷിക്കുവാൻ തീരുമാനമെടുത്തത് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ പോലീസിന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതുകൂടാതെ സാക്ഷികളുടെ അടുത്ത സുഹൃത്തുക്കളും ചില നിർണായക വിവരങ്ങൾ അന്വേഷണ
സംഘത്തോട് വെളിപ്പെടുത്തുകയുണ്ടായി . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചു കൂറുമാറിയവരെ നിരീക്ഷിക്കാൻ തീരുമാനിച്ചത് . പീഡന കേസിൽ ഇത്രയധികം സാക്ഷികൾ കൂറുമാറുന്നത് ആദ്യമായാണ്. ജാമ്യത്തിൽ ഇറങ്ങിയതോടെ നടൻ ദിലീപും ബന്ധുക്കളും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വന്നിരുന്നു. പ്രലോഭിപ്പിച്ചും പ്രലോഭനത്തിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് കൂറ്മാറാൻ പ്രേരിപ്പിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാലോകത്തെ ചില പ്രമുഖർ കൂറുമാറി. ഭാമ ബിന്ദുപണിക്കർ ഇടവേളബാബു സിദ്ദിഖ് അടക്കമുള്ളവരാണ് കൂറുമാറിയത്. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയിരുന്നു എന്ന ആദ്യ മൊഴിയിൽ നിന്നാണ് ഇടവേളബാബു പിന്മാറിയത്. എന്റെ അവസരങ്ങൾ ദിലീപ് തട്ടി മാറ്റുന്നു എന്ന പരാതി ആയിരുന്നു ആക്രമിക്കപ്പെട്ട നടി നൽകിയത്.
2013 മാർച്ചിൽ കേസിലെ പ്രതിയായ പൾസർ സുനിയെ ദിലീപ് ഒരു ഹോട്ടലിൽ വച്ച് കണ്ടു എന്ന കാര്യം അറിയാമെന്ന മൊഴിയിൽ നിന്നാണ് ബിന്ദുപണിക്കർ കൂറുമാറിയത്. അമ്മ സംഘടന സംഘടിപ്പിച്ച പരിപാടിക്കിടെ ദിലീപും ഭാവനയും തമ്മിൽ തർക്കമുണ്ടായി എന്ന മൊഴിയിൽ നിന്നുമാണ് സിദ്ദീഖുo ഭാമയും കൂറുമാറിയത്.
കോടതിയിൽ ഇക്കാര്യം തെളിയിക്കാൻ സാധിക്കാത്തതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ നിലപാട് എടുക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി വ്യക്തികൾ ആണ് ഈ കേസിൽ നിന്നും കൂറുമാറിയത്.കേസില്‍ 34ാം സാക്ഷിയായിരുന്നു കാവ്യ മാധവനും നേരത്തെ കൂറുമാറിയിരുന്നു.
അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.ദിലീപിന്റെ ഡ്രൈവർ കൂറുമാറിയിരുന്നു . കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്.
അതേസമയം ഈയിടയ്ക്ക്കൂറുമാറിയവരിലൊരാൾ സത്യം പറയാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. ഈ കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ‘സത്യം’ തുറന്നു പറയാൻ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിക്കുകയുണ്ടായി.
ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷൻ ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സാഗർ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപണമായി ഉന്നയിച്ചിരുന്നു. . കേസാണിത്. കൂറുമാറിയ സാക്ഷിയുടെ മടങ്ങി വരവ് കേസിൽ നിർണ്ണായകമാകും.
https://www.facebook.com/Malayalivartha


























