മല്ലു കപ്പിള്‍, കോട്ടയം സ്വിങ്ങേഴ്‌സ് തുടങ്ങിയ പേരുകളില്‍ ഗ്രൂപ്പുകള്‍! പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് നിരവധി സ്വാപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗം; അഡ്മിന്‍മാരുള്‍പ്പെടെ നിരീക്ഷണത്തില്‍

പങ്കാളികളെ പങ്കുവയ്ക്കുന്ന കേസിലെ മുഖ്യപ്രതി സാമൂഹിക മാധ്യമങ്ങളിലെ നിരവധി കപ്പിള്‍ സ്വാപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് പൊലീസ്. പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിള്‍ സ്വാപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും ഇതിലെ അഡ്മിന്‍മാരുമെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോട്ടയം സ്വിങ്ങേഴ്‌സ്, മല്ലു കപ്പിള്‍ തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ടെലഗ്രാമിലും വാട്‌സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകളുണ്ട്. എന്നാല്‍ കോട്ടയത്ത് പൊലീസ് കേസെടുക്കുകയും ആറു പേര്‍ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
മിക്ക ഗ്രൂപ്പുകളില്‍ നിന്ന് അംഗങ്ങള്‍ ലെഫ്റ്റ് ചെയ്യുന്നുമുണ്ട്. അതിനാല്‍ തന്നെ പല വിവരങ്ങളും നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പുരോഗമിക്കുന്നത്. അതിനിടെ പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരനും രംഗത്തെത്തി. സഹോദരിയെ ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികളെ കൊല്ലുമെന്ന് വരെ പറഞ്ഞതായും സഹോദരന്‍ പറഞ്ഞു.
കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടിയും പണം സമ്പാദിക്കാന്‍ വേണ്ടിയും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് പരാതിക്കാരിയോട് ഭര്‍ത്താവ് പറഞ്ഞിരുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
യുവതിയുടെ പരാതിയില്‍ നിലവില്‍ ഒന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. ഇയാളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
"
https://www.facebook.com/Malayalivartha


























