പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്; പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ്!! യൂട്യൂബ് ബ്ലോഗറായ ശ്രീകാന്ത് വെട്ടിയാറിനെതിരെ രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത് രംഗത്ത്

യൂട്യൂബ് ബ്ലോഗറായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടു ആരോപണവുമായി കഴിഞ്ഞ ദിവസം ഒരു സ്ത്രീ രംഗത്ത് എത്തിയതായിരുന്നു. സൗഹൃദം നടിച്ചെത്തിയ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്ബത്ത്. ശ്രീകാന്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രേവതി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
"ശ്രീകാന്ത് വെട്ടിയാർ "എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു. അയാൾ ഒരു അബ്യുസർ ആണ്. അയാൾ അബ്യൂസ് ചെയ്‌തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബർ ഒരു സ്ത്രീയുടെ കാൾ വന്നിരുന്നു. ആ കാളിൽ നമ്മളുടെ സൗഹൃദം തുടങ്ങി.
ഒന്നൊന്നര മണിക്കൂർ സംസാരിച്ച ആ കാളിൽ എത്രമാത്രം ആണിയാൾ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാൻ അറിഞ്ഞു.സർവൈവർ ആണവൾ, ധീരയാണവൾ.ഈ വെട്ടിയാർ ആ സ്ത്രീയോട്(എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് )ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്.പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്.
ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും(ഇടക്ക് ഇതുപോലെയുള്ളൊരു പുരോഗമന മറവിൽ അബ്യൂസ് ചെയ്യുന്ന 'ഗോകുൽ 'എന്ന ഒരുത്തന്റെ പേര് ഞാൻ പറഞ്ഞിരുന്നു )പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ്.
https://www.facebook.com/Malayalivartha


























