മണ്ഡലകാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ആഭ്യന്തര വകുപ്പിന് എതിര്‍പ്പ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മണ്ഡലകാലമായ നവംബറില്‍ നടക്കുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു.
ശബരിമല സീസണും പഞ്ചായത്ത് തിരഞ്ഞെടുപ്പും കൂടി ഒന്നിച്ചുവരുന്നതില്‍ ആഭ്യന്തര വകുപ്പിന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പിനും തീര്‍ഥാടകര്‍ക്കും മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഇതിന് വേണ്ടിവന്നാല്‍ സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ള പോലീസ് സേനയുടെ സേവനം തേടുന്ന കാര്യം ആലോചിക്കുംചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ടത് കേവലം ആശയവിനിമയത്തിലെ പ്രശ്‌നം മാത്രമാണെന്നും ചെന്നിത്തല ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതിന് വെറെ നിറം കൊടുത്ത് ഊതിപ്പെരുപ്പിക്കേണ്ട കാര്യമില്ല. ഈ വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























