ഈ വെട്ടിയാർ ആ സ്ത്രീയോട് ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്; പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്; ശ്രീകാന്ത് വെട്ടിയാർ "എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു; വെട്ടിയാർക്കെതിരെ നടി രേവതി സമ്പത്ത്

കഴിഞ്ഞ ദിവസമായിരുന്നു ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീ ടൂ ആരോപണം ഉയർന്ന് വന്നത്. ഇപ്പോൾ ഇതാ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി രേവതി സമ്പത്ത്. ശ്രീകാന്ത് വെട്ടിയാർ "എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നുവെന്നാണ് അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ശ്രീകാന്ത് വെട്ടിയാർ "എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു. അയാൾ ഒരു അബ്യുസർ ആണ്. അയാൾ അബ്യൂസ് ചെയ്‌തത് കുറെയേറെ സ്ത്രീകളെയാണ്.
കഴിഞ്ഞ കൊല്ലം സെപ്റ്റംബർ ഒരു സ്ത്രീയുടെ കാൾ വന്നിരുന്നു. ആ കാളിൽ നമ്മളുടെ സൗഹൃദം തുടങ്ങി. ഒന്നൊന്നര മണിക്കൂർ സംസാരിച്ച ആ കാളിൽ എത്രമാത്രം ആണിയാൾ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാൻ അറിഞ്ഞു.
സർവൈവർ ആണവൾ, ധീരയാണവൾ. ഈ വെട്ടിയാർ ആ സ്ത്രീയോട് (എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് ) ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്. പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്.
ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും (ഇടക്ക് ഇതുപോലെയുള്ളൊരു പുരോഗമന മറവിൽ അബ്യൂസ് ചെയ്യുന്ന 'ഗോകുൽ 'എന്ന ഒരുത്തന്റെ പേര് ഞാൻ പറഞ്ഞിരുന്നു ) പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ്. Shame on you abuser,Sreekanth Vettiyar. Asshole!!
https://www.facebook.com/Malayalivartha


























