Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

ദിലീപിന് കുരുക്ക് മുറുകുന്നു; നടൻ ദിലീപിൻ്റെ ശബ്ദ സാമ്പിൾ എടുക്കാനിരിക്കെ വിധി നിർണ്ണായകം, ശബ്ദ സാമ്പിൾ പരിശോധനക്ക് വിധേയൻ്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി, പരിശോധനക്കായി പ്രതിയോട് ഹാജരാകാൻ നിർദ്ദേശിച്ച തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്, വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരി വച്ചു!

11 JANUARY 2022 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു...

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

ശബ്ദ സാമ്പിൾ പരിശോധനക്ക് വിധേയൻ്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പരിശോധനക്കായി പ്രതിയോട് ഹാജരാകാൻ നിർദ്ദേശിച്ച തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് ശരിവച്ചു കൊണ്ടാണ് ക്രിമിനൽ ജസ്റ്റിസ് ഡെലിവറി സിസ്റ്റത്തിൽ നാഴികക്കല്ലായ വിധിന്യായം ജസ്റ്റിസ്. ആർ.നാരായണ പിഷാരടി പുറപ്പെടുവിച്ചത്. അന്വേഷണ ഏജൻസി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും ആധുനിക അന്വേഷണ രീതികളും സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

പൾസർ സുനിക്ക് ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും സുനിയെയും വകവരുത്താൻ നടൻ ദിലീപ് പദ്ധതിയിട്ടതായ ഫോൺ രേഖ സംവിധാകൻ ബാല ചന്ദ്രകുമാർ പുറത്തു വിട്ടതിനെ തുടർന്ന് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത് ആലുവ മജിസ്ട്രേട്ട് കോടതിയിൽ ജനുവരി 10 ന് എഫ് ഐ ആർ സമർപ്പിച്ചു. ഈ കേസിൽ ദിലീപിൻ്റെ ശബ്ദ സാമ്പിൾ എടുക്കാനിരിക്കെ ഹൈക്കോടതി വിധിന്യായം നിർണ്ണായകമായി.ഈ വിധിന്യായത്തോടെ ദിലീപിന് കുരുക്കു മുറുകിയ അവസ്ഥയിലായി.

തൃശൂർ വിജിലൻസ് രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ രണ്ടാം പ്രതിയായ ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ ഓവർസിയർ മഹേഷ് ലാൽ സമർപ്പിച്ച ക്രിമിനൽ മിസലേനയസ് കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഉത്തരവ്. ഒന്നാം പ്രതിയായ കരാറുകാരൻ ഓവർസിയറെയും ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് സർട്ടിഫിക്കറ്റ് നേടാൻ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടു. അപ്രകാരം 2021 ഫെബ്രുവരി 16 ന് വൈകിട്ട് 5 മണിക്ക് തൃശൂർ കേച്ചേരി ശങ്കര ഷോപ്പിംപിംഗ് കോംപ്ലക്സിൻ്റെ പാർക്കിംഗ് ഏരിയയിൽ വച്ച് ഒന്നാം പ്രതി പരാതിക്കാരനിൽ നിന്നും 25,000 രൂപ വാങ്ങി. അപ്രകാരം ഒന്നാം പ്രതിയും രണ്ടാം പ്രതിയും അഴിമതി നിരോധന നിയമത്തിലെ 7 എ , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തുവെന്നാണ് വിജിലൻസ് കേസ്.

അന്വേഷണ ഘട്ടത്തിൽ രണ്ടാം പ്രതിയായ ഓവർസിയർ ശബ്ദ സാമ്പിളുകൾ എടുക്കാൻ തൃക്കാക്കര ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 2021 ജൂലൈ 27 ന് രാവിലെ 9 മണിക്ക് ഹാജരാകാൻ നിർദേശിച്ച് തൃശൂർ വിജിലൻസ് കോടതി ഓവർസിയർക്ക് നോട്ടീസയച്ചു. ഈ നോട്ടീസ് റദ്ദാക്കണമെന്നും തൻ്റെ ഭാഗം കേൾക്കാതെയാണ് വിചാരണക്കോടതി ഉത്തരവെന്നും കാണിച്ച് ഓവർസിയർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കരുത്തു പകരുന്ന വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്തു.

 

അന്വേഷണ ഘട്ടത്തിൽ വിജിലൻസ് പിടിച്ചെടുത്ത ഓവർസിയറുടെ മൊബൈൽ ഫോണിൽ കൈക്കൂലി ആവശ്യപ്പെട്ടുള്ള ഓവർസിയറുടെയും പരാതിക്കാരൻ്റെയും സംഭാഷണം ഉള്ളതായി വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൈക്കൂലി ആവശ്യപ്പെടൽ തെളിയിക്കാൻ ഇരുവരുടെയും ശബ്ദ സാമ്പിൾ എടുത്ത് ഫോണിലെ ശബ്ദവുമായി താരതമ്യം ചെയ്തുള്ള പരിശോധന അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (11 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (22 minutes ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (25 minutes ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (28 minutes ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (49 minutes ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (53 minutes ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (1 hour ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (1 hour ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (2 hours ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends