Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

ആ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മഞ്ജു ആ സത്യം പൊട്ടിച്ചു; നടി ആക്രമിക്കപ്പെട്ട ദിവസമായ 2017 ഫെബ്രുവരി 17 ന് വെെകിട്ട് നടിക്കു പിന്തുണയർപ്പിക്കാൻ കൊച്ചിയിൽ കൂടിയ അമ്മയുടെ യോഗത്തിൽ മഞ്ജു വാര്യർ പറഞ്ഞത് അത് മാത്രം, അതിന് പിന്നാലെ എല്ലാം മാറിമറിഞ്ഞു! പൊലീസ് അന്വേഷണം കൃത്യമായി വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ദിവസങ്ങൾക്കുള്ളിൽ ദിലീപ് പ്രതി പട്ടികയിൽ, അന്ന് സംഭവിച്ചത് ഇതാണ്

11 JANUARY 2022 05:42 PM IST
മലയാളി വാര്‍ത്ത

2017 ഫെബ്രുവരി 17-നാണ് മലയാള സിനിമാ ലോകത്തെ നടുക്കി ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ 10- നായിരുന്നു പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്.

നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകളുടെ ആക്രമണത്തിന്റെ തുടക്കം. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയുമാണ് ചെയ്തത്. പിന്നാലെ നടന്ന അന്വേഷണത്തിൽ ദിലീപ് ഉൾപ്പെടെ 14 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് മണിക്കുറുകൾക്കുള്ളിൽ ആ സംഭവത്തിൽ ഗുഡാലോചനയുണ്ടെന്നു വ്യക്തമാക്കി രംഗത്തെത്തിയത് ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരായിരുന്നു

നടി ആക്രമിക്കപ്പെട്ട ദിവസമായ 2017 ഫെബ്രുവരി 17 ന് വെെകിട്ട് നടിക്കു പിന്തുണയർപ്പിക്കാൻ കൊച്ചിയിൽ കൂടിയ അമ്മയുടെ യോഗത്തിലാണ് മഞ്ജുവാര്യർ ഗൂഢാലോചനാ വാദം ആദ്യമായി ഉന്നയിച്ചത്. ദിലീപ് ഉൾപ്പെടെയുള്ള നടൻമാരും നടികളുമൊക്കെ ഇരുന്നിരുന്ന വേദിയിലായിരുന്നു മഞ്ജുവിൽ നിന്നും അപ്രതീക്ഷിതമായി ഗൂഢാലോചന വിവാദം ഉടലെടുക്കുന്നത്.

അന്നത്തെ യോഗത്തിൽ മഞ്ജുവിൻ്റെ പ്രസംഗം ഗൂഡാലോചനയെ സംബന്ധിച്ചും ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ നൽകുന്നതിനെ കുറിച്ചുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മഞ്ജു കൊളുത്തിവിട്ട ഗൂഢാലോചന ആരോപണങ്ങൾ സത്യമാകുന്നതാണ് പിന്നീട് കേരളം കണ്ടത്. പ്രതിയായി മഞ്ജുവിൻ്റെ മുൻ പങ്കാളിയായ നടൻ ദിലീപും എത്തി. സംഭവത്തിനു പിറകിൽ ദിലീപ് ആണെന്ന് ഉറപ്പുള്ളതു കൊണ്ടു തന്നെയാണോ മഞ്ജു വാര്യർ ഗുഢാലോചന വിവാദം ഇന്നയിച്ചത് എന്ന സംശയത്തിലായിരുന്നു സമൂഹമാധ്യമങ്ങളും.

നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന അമ്മയുടെ യോഗത്തിൽ മഞ്ജു നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു..... ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ളവരെ പല സമയങ്ങളിലും, പല അർദ്ധരാത്രിയിലും ഞങ്ങളുടെ വീടുകളിൽ സുരക്ഷിതരായി കൊണ്ടാക്കിയിട്ടുള്ള ഡ്രൈവർമാരുമുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവർത്തകരെയും കുറ്റം പറയാൻ കഴിയില്ല. പക്ഷേ ഈ സംഭവത്തിനു പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്.

ഈ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്കെല്ലാം അങ്ങേയറ്റം പൂർണമായ പിന്തുണ നൽകുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. മാത്രമല്ല ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും, അവൾ പുരുഷനു നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചു കിട്ടാനുള്ള അർഹതയുണ്ടെന്ന സന്ദേശവും ഞാൻ ഇവിടെ എല്ലാപമരേയും അറിയിക്കുവാൻ ആഗ്രഹിക്കുകയാണ്.

നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളുമുണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാൻ അഭ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

ഈ പ്രസംഗത്തിനു പിറകേ കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പൊലീസ് അന്വേഷണം കൃത്യമായി വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ദിവസങ്ങൾക്കുള്ളിൽ ദിലീപ് പ്രതി പട്ടികയിലേക്ക് കടന്നുവന്നു. തുടർന്ന് അറസ്റ്റിലാകുകയും ചെയ്തു. പുതിയ പുതിയ വെളിപ്പെടുത്തിലുകൾ ഈ കേസിൽ വീണ്ടും വീണ്ടും എത്തിക്കൊണ്ടിരിക്കുകയാണ്. പുതുതായി കടന്നുവരുന്ന വിവരങ്ങളെല്ലാം നടൻ ദിലീപിന് എതിരാണെന്നുള്ളതാണ് അതിൽ പ്രധാനം.

 


അതേസമയം നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. സംഭവത്തില്‍ നടിയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് മഞ്ജു വാര്യർ പിന്തുണ അറിയിച്ചത്. നേരത്തെ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ വിഷയത്തിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (13 minutes ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (36 minutes ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (1 hour ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (1 hour ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (2 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (3 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (3 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (4 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (4 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (4 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (4 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (5 hours ago)

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി  (6 hours ago)

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ര  (6 hours ago)

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ  (6 hours ago)

Malayali Vartha Recommends