രോഗബാധ കൂടുതല്‍ 20 മുതല്‍ 40 വയസ് വരെ പ്രായപരിധിയിലുള്ളവരിൽ; എല്ലാ ജില്ലയിലും രോഗികള്‍ കൂടി; കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് സമ്പര്‍ക്കം വഴി; കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ 100 ശതമാനം വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കര്‍ശനമായി പാലിച്ച് ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. എല്ലാ ജില്ലയിലും രോഗികള്‍ കൂടി. സമ്ബര്‍ക്കം വഴിയാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
20 മുതല്‍ 40 വയസ് വരെ പ്രായപരിധിയിലുള്ളവരിലാണ് രോഗബാധ കൂടുതല്‍. പുതിയ കോവിഡ് കേസുകളില്‍ കൂടുതലും ഡെല്‍റ്റാ വകഭേദമാണെന്നും മന്ത്രി വ്യക്തമാക്കി. അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കണം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലാണ് കോവിഡ് കേസുകള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുകളില്‍ കൂടുതലും ഡെല്‍റ്റ വകഭേദമാണ്.
ക്രിസ്മസ്-പുതുവല്‍സരവുമായി ബന്ധപ്പെട്ട് പൊതുയിടങ്ങളിലെ സമ്ബര്‍ക്കം വര്‍ധിച്ചതാണ് രോഗ വ്യാപനത്തിനു കാരണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. പൊതുയോഗങ്ങള്‍ ഒഴിവാക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എന്‍എച്ച്‌എമ്മിന്റെ 13 സംസ്ഥാനതല കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിച്ചു.
സംസ്ഥാനത്ത് ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ നിലവില്‍ കണ്ടെത്തിയിട്ടില്ല. 345 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 155 പേര്‍ രോഗമുക്തരായി. വരും ദിവസങ്ങളില്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























