'ചോരക്കൊതിയന്‍ മാത്രമല്ല, ഖദര്‍ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യന്‍'; മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസില്‍ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകള്‍ പുറത്തു വരൂ; കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം യുവനേതാവും മുന്‍ എംഎല്‍എയുമായ എം. സ്വരാജ് . തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം സുധാകരനെതിരെ രംഗത്തെത്തിയത്.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചോരക്കൊതിയന്‍ മാത്രമല്ല,
പെരും നുണയനുമാണ്…..
കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നരാധമന്‍മാര്‍ അരും കൊല ചെയ്ത ധീരജിന്റെ ഇളംശരീരത്തിലെ ചൂട് വിട്ടു മാറും മുമ്ബ് കെ.പി.സി.സി പ്രസിഡന്റ് ആക്രോശിയ്ക്കുന്നു. ‘കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ മരിച്ചു വീണതിന്റെ മൂന്നിലൊന്നു പോലും എസ്‌എഫ്‌ഐക്കാര്‍ മരിച്ചു വീണിട്ടില്ല’. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസില്‍ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകള്‍ പുറത്തു വരൂ. ശ്രീ. കെ.സുധാകരന്റെ ഈ വെള്ളം ചേര്‍ക്കാത്ത കള്ളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തില്‍ വെച്ച് എസ് എഫ്‌ഐ പ്രവര്‍ത്തകരുടെ കൈ കൊണ്ട് ജീവന്‍ പോയ ഒരു കെഎസ്‌യു പ്രവര്‍ത്തകന്റെ, ഒരൊറ്റ കെഎസ്‌യു പ്രവര്‍ത്തകന്റെ എങ്കിലും പേരു പറയാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തന്നോട് ചോദിയ്ക്കില്ല എന്ന ധൈര്യമാണ് കെ.സുധാകരനുള്ളത്. ചോരക്കൊതിയന്‍ മാത്രമല്ല, ഖദര്‍ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യന്‍.
https://www.facebook.com/Malayalivartha


























