'മനസ് പതറുമ്പോള്‍ കൈ വിറച്ചുപോകുന്ന സാധാരണത്വം കുറവായി കാണുന്നില്ല'; ഡി ലിറ്റ് വിവാദത്തിൽ ഗവർണറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കേരള സര്‍വകലാശാല വിസി വി.പി മഹാദേവന് പിള്ള

ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ അക്ഷരപിശകും വ്യാകരണപിശകുമുണ്ടായത് മനസ് പതറിയതുകൊണ്ടെന്ന് കേരള സര്‍വകലാശാല വിസി വി.പി മഹാദേവന് പിള്ള. മനസ് പതറുമ്പോള്‍ കൈ വിറച്ചുപോകുന്ന സാധാരണത്വം കുറവായി കാണുന്നില്ല. ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാന്‍ ജാഗരൂകനാണെന്നും മഹാദേവന് പിള്ള വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനത്തിന്ന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശിപാര്‍ശ കേരള സര്‍വകലാശാല തള്ളിയെന്ന് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞിരുന്നു. വിസി തനിക്ക് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
https://www.facebook.com/Malayalivartha


























