വര്‍ക്കലയിൽ 65 കാരന്‍ മരിച്ച സംഭവം കൊലപാതകം; മദ്യലഹരിയില്‍ വഴക്കിനിടെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ്; കേസിൽ മകന്‍ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വര്‍ക്കല ഏണാര്‍വിള കോളനിയില്‍ 65 കാരന്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മദ്യലഹരിയില്‍ വഴക്കിനിടെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകന്‍ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30നാണ് കൃത്യം നടന്നത്. കല്ലുവിള വീട്ടില്‍ 65 കാരനായ സത്യന്‍ ആണ് മരണപ്പെട്ടത്.
വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചെന്നാണ് ഡോക്ടറോട് മകന്‍ പറഞ്ഞത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍ വിവരം പൊലീസില്‍ അറിയിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഫോറന്‍സിക് ടീമിനെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ കണ്ടെത്തലില്‍ നിന്നും വിശദമായ പരിശോധനയുടെയും സംഭവ സ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന ആളുകളുടെ മൊഴികളില്‍ നിന്നും മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
ഞായറാഴ്ച വൈകിട്ട് 5 മണിയോടെ സത്യന്‍ മദ്യപിച്ച് വീട്ടിലെത്തുകയും മകന്‍ സതീഷമായി വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നാലെ സത്യന്‍ മകനെ മര്‍ദിക്കുകയും വെട്ടുകത്തി കഴുത്തില്‍ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും വഴക്ക് ആവുകയും മകന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. ബോധം നഷ്ടപ്പെട്ട സത്യനെ കഴുത്ത് അമര്‍ത്തി ശ്വാസം മുട്ടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























