അമ്മായിയോടുള്ള ദേഷ്യം , കൈകുഞ്ഞിനെ അജ്ഞാതന്‍ വാഷിങ് മെഷീനില്‍ ഇട്ടശേഷം മോഷണത്തിന് ശ്രമിച്ചെന്ന് അമ്മ പറഞ്ഞത് വ്യാജമെന്ന് പൊലീസ്

കൈകുഞ്ഞിനെ അജ്ഞാതന്‍ വാഷിങ് മെഷീനില്‍ ഇട്ടശേഷം മോഷണത്തിന് ശ്രമിച്ചെന്ന് മാതാവ് പറഞ്ഞത് വ്യാജമെന്ന് പൊലീസ് കണ്ടെത്തി. മാതാവ് തന്നെയാണ് കുഞ്ഞിനെ വാഷിങ് മെഷീനില്‍ ഇട്ടത്. മോഷ്ടാവ് കണ്ണില്‍ മുളകുപൊടിയെറിഞ്ഞെന്ന കാര്യവും വ്യാജം. അമ്മായിയോടുള്ള ദേഷ്യം തീര്‍ക്കാനാണ് ഇങ്ങനെയോരുനാടകമെന്നും വീട്ടമ്മ പൊലീസിനോട് സമ്മതിച്ചു.
കോഴിക്കോട് മുക്കം കക്കാട് സ്വദേശിനി ഫസ്‌ന ഇക്കാര്യം സമ്മതിച്ചതായും പൊലീസ്. ഭര്‍ത്തൃമാതാവിനോടുള്ള ദേഷ്യമാണ് ഇതിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവതിയുടെ കള്ളക്കളി പൊളിഞ്ഞത്. നിരന്തരം മൊഴി മാറ്റി പറഞ്ഞതോടെയാണ് യുവതിയെ ആശുപത്രിയിലെത്തി ചോദ്യം ചെയ്തത്.
ഇന്നലെയാണ് കോഴിക്കോട് മുക്കത്ത് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം അക്രമി കൈക്കുഞ്ഞിനെ വാഷിങ് മെഷീനില്‍ ഇട്ടതായി യുവതി പരാതി പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പൊലീസ് വീട് സീല്‍ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫൊറന്‍സിക് വിദഗ്ദരും ഇന്ന് വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
വീട്ടമ്മയായ ഫസ്‌നയുടെ മൊഴി ഇങ്ങനെയായായിരുന്നു: വൈകീട്ട് അഞ്ചുമണിയോടെ അപരിചിതനായ ഒരാള്‍ വീട്ടിലേക്ക് കയറിവന്ന് തന്റെ മുഖത്തേക്ക് മുളക്‌പൊടിയെറിഞ്ഞു. 20 ദിവസം മാത്രം പ്രയാമായ കുഞ്ഞിനെ തട്ടിയെടുത്ത് വാഷിങ് മെഷീനിലിട്ടു. താന്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വന്നയാള്‍ ആരാണെന്നോ ഉദ്ദേശ്യമോ അറിയില്ലെന്നും ഫസ്‌ന പറയുന്നു.
എന്നാല്‍ മോഷണത്തിനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മാത്രവുമല്ല ഇതേ വീട്ടിലെ മുളക് പൊടിയാണ് കണ്ണിലെറിയാന്‍ ഉപയോഗിച്ചതും. കക്കാട്ടെ വ്യാപാരിയായ ഫയറുദ്ദീന്റെ ഭാര്യയാണ്് ഫസ്‌ന. സംഭവം നടക്കുമ്പോള്‍ ഫസ്‌ന മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























