പുലിക്കുഞ്ഞിനെ കൊണ്ടുപോകാന്‍ തള്ളപ്പുലിയെത്തിയില്ല... കാത്തിരിപ്പ് വിഫലമായി.... പുലിക്കുഞ്ഞിനെ വനംവകുപ്പ് ഓഫീസിന്റെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി

കാത്തിരിപ്പ് വിഫലമായി....പുലിക്കുഞ്ഞിനെ കൊണ്ടുപോകാന്‍ തള്ളപ്പുലിയെത്തിയില്ല... പുലിക്കുഞ്ഞിനെ ഇന്നലെ രാത്രി കൂട്ടിവച്ചെങ്കിലും പുലി ഇവിടേക്ക് വന്നില്ല.
ഉമ്മിനിയില്‍ പുലിക്കുഞ്ഞിനെ കൊണ്ടുപോകാന്‍ തള്ളപ്പുലി വന്നില്ല. പുലിക്കുഞ്ഞിനെ വനംവകുപ്പ് ഓഫീസിന്റെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയിരുന്നു.വതിങ്കളാഴ്ച രാത്രി കൂട്ടിനുള്ളില്‍ ബോക്‌സില്‍വച്ച കുഞ്ഞിനെയായിരുന്നു തള്ളപ്പുലി കൊണ്ടുപോയത്.
കൂട്ടില്‍ അകപ്പെടാതെ വളരെ സൂക്ഷ്മമായി മുന്‍കാലുകള്‍കൊണ്ട് കുഞ്ഞിനെ കിടത്തിയിരുന്ന ബോക്‌സ് നീക്കിയാണ് എടുത്തുകൊണ്ടുപോയത്.ശേഷിക്കുന്ന കുഞ്ഞിനെ കൊണ്ടുപോകാന്‍ തള്ളപ്പുലി എത്തുമെന്നായിരുന്നു വനംവകുപ്പിന്റെ പ്രതീക്ഷ.
പുലിക്കുഞ്ഞിനെ ഇന്നലെ രാത്രി കൂട്ടില്‍വയ്ക്കുകയായിരുന്നു. എന്നാല്‍ പുലി ഇവിടേക്ക് വന്നില്ല. ഈ മാസം ഒന്‍പതിനാണ് അടഞ്ഞുകിടന്ന വീട്ടില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങള്‍ക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
" f
https://www.facebook.com/Malayalivartha


























