ഏഴുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം കണ്ടെത്താനാകാതെ പൊലിസ്

ഏഴുമാസം ഗർഭിണിയായ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത് കിഴക്കഞ്ചേരി പാണ്ടാംകോട് കുരിക്കന്‍തരിശ് വിജയകുമാറിന്റെ ഭാര്യ ഗോപിക(24)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയില്‍ കണ്ടത്. വീട്ടുകാര്‍ ഉടന്‍ ആലത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. അസ്വാഭാവിക മരണത്തിന് മംഗലംഡാം പൊലീസ് കേസെടുത്തു. ഒന്നര വയസുള്ള ഗൗരിചന്ദ്ര മൂത്ത മകനാണ്.
https://www.facebook.com/Malayalivartha


























