എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്താനായി ഇന്നും തെരച്ചില്‍...മുഖ്യപ്രതി നിഖില്‍ പൈലിയുമായിട്ടാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്, തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും

എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്താനായി ഇന്നും തെരച്ചില്‍. മുഖ്യപ്രതി നിഖില്‍ പൈലിയുമായിട്ടാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്.
ഇടുക്കി കളക്ടറേറ്റിന് സമീപമാണ് തെരച്ചില്‍. ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിഖിലാണ് ധീരജിനെ കുത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.
നിഖിലിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
നിഖില്‍ പൈലിയെക്കൂടാതെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ജെറിന്‍ ജോജോയേയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
https://www.facebook.com/Malayalivartha


























