സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി... ഇ-പോസ് മെഷീന്‍ പണിമുടക്കി.... തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് റേഷന്‍ വിതരണം മുടങ്ങുന്നത്

സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി... തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് റേഷന്‍ വിതരണം മുടങ്ങുന്നത്. കാര്‍ഡ് ഉടമകള്‍ പലയിടത്തും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംഘടനകളുടെ ആഹ്വാന പ്രകാരം ഇന്നലെ ഉച്ചയോടെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. വെള്ളിയാഴ്ച മുതലാണ് മെഷീനുകള്‍ പ്രവര്‍ത്തിക്കാതായത്.
റേഷന്‍ വിതരണം 2018 ജനുവരി 16ന് ഇ-പോസ് വഴിയാക്കിയശേഷം തകരാര്‍ പലതവണയുണ്ടായി. അഞ്ചുനാള്‍ തുടര്‍ച്ചയായി പണിമുടക്കുന്നത് ആദ്യമാണ്. മാസാവസാനം കൂട്ടത്തോടെ റേഷന്‍ വാങ്ങാനെത്തുമ്പോള്‍ സെര്‍വര്‍ മന്ദഗതിയിലാകുന്നതായിരുന്നു പതിവ്. ഇത്തവണ മാസത്തിന്റെ രണ്ടാം വാരം തന്നെ നിശ്ചലമായി.
2020 സെപ്തംബറില്‍ സെര്‍വര്‍ തകരാര്‍ കാരണം രണ്ടു ദിവസം സൗജന്യ ഭക്ഷ്യക്കിറ്റ് ഉള്‍പ്പെടെ മുടങ്ങിയിരുന്നു. സെര്‍വറിന്റെ ശേഷി ഉടന്‍ കൂട്ടുമെന്ന് അന്ന് സിവില്‍ സപ്ലൈസ് മന്ത്രിയുള്‍പ്പെടെ പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. തകരാര്‍ ഏറെക്കുറെ പരിഹരിച്ചെന്ന് സിവില്‍ സപ്ലൈസിന്റെ സാങ്കേതിക വിഭാഗം ഇന്നലെ അറിയിച്ചെങ്കിലും ഇ- പോസിന് അനക്കം വച്ചില്ല. കൂടുതല്‍ സാങ്കേതിക വിദഗ്ദ്ധരെ നിയോഗിച്ചിരിക്കയാണ്.
"
https://www.facebook.com/Malayalivartha


























