വീഡിയോകള്‍ കാട്ടി ബ്ലാക്ക്മെയില്‍! വൈഫ് സ്വാപിംഗില്‍ നിരവധി സ്ത്രീകളെ അടിമകളാക്കി; ഒരു തവണ സംഘത്തിലെത്തിയവരെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ചൂഷണം ചെയ്യും: വീഡിയോ ചാറ്റ് വഴിയും ലൈംഗിക വൈകൃതങ്ങള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തല്‍; അന്വേഷണം കൂടുതല്‍ ജില്ലകളിലേക്കും

പങ്കാളിയെ പങ്കുവയ്ക്കുന്ന സംഘത്തിനെക്കുറിച്ച് ഗുരുതരമായ വിഷയങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സംഘത്തില്‍ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പല തവണ ചൂഷണം നടത്തിയതായുള്ള സംശയങ്ങളും ബലപ്പെടുന്നു.
പലരും സംഘത്തില്‍ നിന്ന് രക്ഷപ്പെടാനാകാത്ത വിധം അടിമകളായിട്ടുണ്ടെന്നാണ് പരാതിപ്പെട്ട യുവതിയുടെ മൊഴിയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചന. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം നിരവധി സ്ത്രീകള്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് നിരവധി അശ്ലീല കൂട്ടായ്മകളിലെ അംഗമായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള ആറ് പ്രതികളാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ഇനിയും മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇതിലൊരാള്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് കടന്നിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.
വീഡിയോ ചാറ്റ് വഴിയും ലൈംഗിക വൈകൃതങ്ങള്‍ നടക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അന്വേഷണം നടക്കുന്നുണ്ട്. മറ്റൊരു തരത്തിലുള്ള വാണിഭമാണ് ഇതെന്ന് പൊലീസ് പറയുന്നു.
ഇത്തരം സംഘങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതം വളരെ വലുതാണെന്നും അന്വേഷണ സംഘം പറയുന്നു. കഴിഞ്ഞ ദിവസമാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയം കറുകച്ചാലില്‍ അറസ്റ്റിലായത്.
"
https://www.facebook.com/Malayalivartha


























