നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിൽ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിർത്തണമെന്ന് നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടു; കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കും; അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയ സംഭവത്തിലെ ആറാം പ്രതി; ബാലചന്ദ്രകുമാർ 'ഒളിപ്പിച്ച് വച്ചിരിക്കുന്ന' ആ വിഐപി? ഇന്ന് മുഖം മൂടി അഴിഞ്ഞ് വീഴും; ആ രഹസ്യം പുറത്തായാൽ സംഭവിക്കുന്നത്

നടിയെ പീഡിപ്പിച്ച കേസിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ ഒരു വിഐപിയെ കുറിച്ചുള്ള വിവരങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. ഇപ്പോൾ ആ വിഐപിയുടെ ഇടപെടലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിൽ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിർത്തണമെന്ന് നടൻ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടതായി സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരിക്കുകയാണ്.
‘കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കു’മെന്ന വിഐപിയുടെ വാക്കുകളും മൊഴികളിൽ ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. ഇന്നു മജിസ്ട്രേട്ട് മുൻപാകെ നൽകുന്ന രഹസ്യമൊഴിയിൽ വിഐപിയാരാണെന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തുവാനാണ് സാധ്യത . അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നു.
ഈ സംഭവത്തിൽ വിഐപിയും പങ്കാളിയായ സാഹചര്യത്തിൽ കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്ഐആറിൽ ചേർത്തിരിക്കുന്നത് ഈ വ്യക്തിയെയാണ്. ബാലചന്ദ്രകുമാർ ഈ വിഐപിയെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ബാലചന്ദ്രകുമാർ സിനിമാ ചർച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയ ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചു .
അതിൽ നിന്നും വിഐപിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞുവെന്നാണ് നിഗമനം. ആ വിഐപിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തണമെന്ന് പ്രതികളോട് പറഞ്ഞതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത് . ഇടയ്ക്കു ഇടയ്ക്കു വിദേശ രാജ്യങ്ങൾ സന്ദർശിക്കാറുള്ള ഇയാളുടെ ബിസിനസ് ഇടപാടുകളും ദുരൂഹമായി തന്നെ ഇരിക്കുകയാണ്. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് ഈ ‘വിഐപി’യുടെതായിരിക്കും.
നടിക്കെതിരായ ആക്രമണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീണ്ടും ദിലീപിന് കുരുക്ക് മുറുകുകയാണ്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അത്കഴിഞ്ഞ് എന്താകുമെന്ന ആകാംക്ഷ ബാക്കിയാണ്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ജയിലിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുവാൻ ഒരുങ്ങുകയാണ്. സുനിയെ ദിലീപിന്റെ വീട്ടിൽ വച്ചു കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ചും കണ്ടിട്ടുണ്ടെന്നു സുനി പറയുന്ന ഫോൺ ശബ്ദരേഖയും പുറത്തു വരികയുണ്ടായി. ഇതേ തുടർന്നാണു സുനിയെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിചാരണക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























