പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളും; ഇതുവരെ കൊന്ന് തള്ളിയത് നാല് പേരെ: വിനയായത് ഒരു മൃതദേഹം കുറ്റിക്കാട്ടില്‍ തങ്ങിയതിനെ തുടര്‍ന്ന്! ഒടുവില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. ഫരീദാബാദില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ രണ്ട് വര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഫരീദാബാദിലെ സെക്ടര്‍ 16 ലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജസാന ഗ്രാമം സ്വദേശി സിംഗ്രാജ് നഗര്‍ (54) ആണ് അറസ്റ്റിലായിരിക്കുന്നത്.
യുവതികളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്തതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആഗ്ര കനാലില്‍ തള്ളുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇതോടെ തെളിവുകളൊന്നും ബാക്കിയാക്കാതെ മൃതദേഹങ്ങള്‍ ഒഴുകിപ്പോകും. എന്നാല്‍ നാലാമത്തെ കേസില്‍ മൃതദേഹം കുറ്റിക്കാട്ടില്‍ കുടുങ്ങിയതോടെയാണ് കാര്യങ്ങള്‍ ഇയാള്‍ക്കെതിരായത്.
ഇത് മനസിലാക്കിയ കൊലയാളി സ്ത്രീയുടെ മുത്തശിയെ വിളിച്ച് അവരെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു. യുവതിയുടെ മുത്തശി ഇയാളെ കുറിച്ച് പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തില്‍ 2019 മുതല്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ താന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി സിംഗ്രാജ് നഗര്‍ പൊലീസിനോട് വെളിപ്പെടുത്തി.
നാലാമത്തെ ഇരയും ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായി ഇയാള്‍ക്ക് കുറച്ചു നാളത്തെ പരിചയമുണ്ട്. ഡിസംബര്‍ 31 ന് ഫരീദാബാദില്‍ നിന്ന് 16 കിലോ മീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമമായ ജസാനയിലേക്ക് സൈക്കിളില്‍ യുവതിയെ കൊണ്ടുപോയി. ഇയാള്‍ പെണ്‍കുട്ടിയെ രണ്ട് ദിവസത്തോളം മുറിയില്‍ താമസിപ്പിച്ച് ഇയാള്‍ ബലാത്സംഗം ചെയ്തു. ഒടുവില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആഗ്ര കനാലില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് ഫരീദാബാദ് ഡിസിപി നരേന്ദര്‍ കഡിയന്‍ പറഞ്ഞു.
2019 ഡിസംബറില്‍, നഗര്‍ ചായ വില്‍പനക്കാരന്റെ 15 വയസ്സുള്ള മകളെ പ്രലോഭിപ്പിച്ച് ആശുപത്രിയിലെ തന്റെ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തു. അലാറം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു. 2020 ഓഗസ്റ്റില്‍ ഹോസ്പിറ്റലിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയും മൃതദേഹം കനാലില്‍ വലിച്ചെറിഞ്ഞു.
2021 ജൂണില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയേയും അയാള്‍ കൊന്നു. എന്നാല്‍ 21 കാരിയായ യുവതിയുടെ മൃതദേഹം മാത്രമാണ് ഇതുവരെ പൊലീസ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് ചില കേസുകള്‍ക്കും തുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിസിപി പറഞ്ഞു. 36 വര്‍ഷം മുമ്പ് അമ്മാവനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha


























