കുർബാന ഏകീകരണം അംഗീകരിക്കാൻ ആകില്ല; സീറോ മലബാർ സഭ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് വൈദികർ സമരത്തിലേക്ക്; ബിഷപ്പ് ഹൗസിൽ വൈദികരുടെ റിലേ സത്യഗ്രഹം തുടങ്ങി

സീറോ മലബാർ സഭ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് വൈദികർ സമരത്തിലേക്ക്. ബിഷപ്പ് ഹൗസിൽ വൈദികരുടെ റിലേ സത്യഗ്രഹം തുടങ്ങിയിരിക്കുകയാണ്.കുർബാന ഏകീകരണം അംഗീകരിക്കാൻ ആകില്ലെന്നാണ് അവർ പറയുന്നത്. സിനഡ് തീരുമാനം നൈതികമല്ല. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ തറപ്പിച്ച് പറഞ്ഞു.
അതിരൂപത ഒന്നടങ്കം ജനാഭിമുഖ കുർബാന വേണം എന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. എതിരഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്നുവെന്നും വൈദീകർ ആക്ഷേപം ഉയർത്തി. ഈ വിഷയത്തിൽ വൈദീകർ മാധ്യമങ്ങളോട് പ്രതികരിച്ചു . സമരം നടത്തുന്ന വൈദികർക്ക് ഐക്യദാർഢ്യO പ്രഖ്യാപിച്ച് ആളുകൾ രംഗത്ത് എത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ കത്തിനെ തെറ്റായി വ്യാഖാനിച്ചാണ് കുർബാന ഏകീകരിക്കാനുള്ള തീരുമാനം സിനഡിൽ ഉണ്ടായത്. ആരോടും ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാതെ സ്വീകരിച്ച തീരുമാനം നടപ്പിലാക്കരുത്. നിലവിലെ കുർബാന രീതി തന്നെ തുടരണം. തീരുമാനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ മാര്‍പ്പാപ്പയെ കാണുമെന്ന നിലപാട് നേരത്തെ വൈദികര്‍ സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























