മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് വി വി രാജേഷ്, പോലീസിന്റെ നിയമലംഘനങ്ങള്‍ നിയമപരമായി നേരിടുമെന്നാണ് താന്‍ പറഞ്ഞത്

പോലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് വി.വി.രാജേഷ്. തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. പോലീസിന്റെ നിയമലംഘനങ്ങള്‍ നിയമപരമായി നേരിടുമെന്നാണ് താന്‍ പറഞ്ഞതെന്നും രാജേഷ് വ്യക്തമാക്കി. കായംകുളത്തു ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ രാജേഷ് പോലീസിനെ വെല്ലുവിളിച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്ന സിപിഎമ്മുകാരെ സംരക്ഷിച്ചാല്‍ പോലീസിനെ കൈകാര്യം ചെയ്യുമെന്നായിരുന്നു രാജേഷിന്റെ ഭീഷണി. ഇത്തരക്കാരായ പലര്‍ക്കും പലിശയും കൂട്ടുപലിശയും ബിജെപി കൊടുത്തിട്ടുണ്ട്. വിരമിച്ചാല്‍ പോലീസുകാര്‍ക്ക് വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുമെന്നും രാജേഷ് പറഞ്ഞിരുന്നു.
ബി.ജെ.പി പ്രവര്‍ത്തകരെ മാത്രം അറസ്റ്റ് ചെയ്യുന്ന പോലീസുകാര്‍ വിരമിച്ച് ശേഷം വീട്ടിലിരിക്കില്ലെന്ന് വി വി രാജേഷ് പറഞ്ഞിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരെ മാത്രം അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്ന നടപടി പോലീസ് തുടര്‍ന്നാല്‍ സി.പി.എം ഭക്തരായ പോലീസുകാര്‍ പലിശയും പലിശയുടെ പലിശയും കൂട്ടി തിരിച്ചടി വാങ്ങിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു. അങ്ങനെയുള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ മുമ്പും മറുപടി നല്‍കിയിട്ടുണ്ട്.
അവരൊക്കെ ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കാന്‍ പറ്റാത്ത വിധം പലിശയും കൂട്ടുപലിശയടക്കം വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളും നികുതി കൊടുത്താണ് ഇവിടെ ജീവിക്കുന്നതെന്നും രാജേഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























