ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, തെറിവിളികൾ....! മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരകളി, ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ല

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരകളിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ മറുഭാഗത്ത് ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി, ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ല എന്നാണ് ബൽറാം പരിഹാസരൂപേണ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം കൊവിഡ് കേസുകൾ ഉയരുന്നതിനിടെ മെഗാ തിരുവാതിര നടത്തിയ പാർട്ടി നടപടിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. ജനാധിപത്യ മഹിള അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയിൽ അറുന്നൂറോളം വനിതകൾ പങ്കെടുത്തിരുന്നു. ചെറുവാരക്കോണം എൽഎംഎസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന തിരുവാതിര കളി എട്ട് മിനിറ്റോളം നീണ്ടു നിന്നിരുന്നു. സിപിഎം ജില്ലാ സമ്മേളനം 14 ന് 9.00ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കൾ. ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ല.
https://www.facebook.com/Malayalivartha


























