'എസ് എഫ് ഐയെ ഇങ്ങനെ അഴിച്ചു വിട്ടാല്‍ ഇവര്‍ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളായി മാറും'; മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ചതിന് ശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ക്രൂരത കാട്ടുന്നത്; ആശുപത്രിയില്‍ കഴിയുന്ന കെ. എസ് യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സംസ്ഥാനത്തെ കാമ്പസുകളില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് എസ് എഫ് ഐക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയെ ഇങ്ങനെ അഴിച്ചു വിട്ടാല്‍ ഇവര്‍ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളായി മാറും. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മഹാരാജാസിലെ കെ. എസ് യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മഹാരാജാസ് കോളജില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ പത്ത് കെ എസ് യു പ്രവര്‍ത്തകരാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ചതിന് ശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ക്രൂരത കാട്ടുന്നത്. മര്‍ദനം തടയാന്‍ ശ്രമിച്ച അധ്യാപകരെയും ഈ ക്രിമിനല്‍ സംഘം ആക്രമിച്ചു. ഒരു വിഭാഗം അധ്യാപകര്‍ കെ എസ് യുക്കാരെ മര്‍ദിക്കുന്നതിന് കൂട്ടുനിന്നു. മഹാരാജാസ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാമ്ബസാണ്, അല്ലാതെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്ബല്ല. ഈ ക്രൂരത ആവര്‍ത്തിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























