കൊച്ചിയില്‍ വൃദ്ധയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമം

ഇടപ്പള്ളിയില്‍ വൃദ്ധയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അവശയായ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. വൃദ്ധയെ ചാക്കില്‍ കെട്ടി ഉപേക്ഷിക്കാന്‍ കൊണ്ടുവന്നതു ചിലരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വൃദ്ധയെ കൊണ്ടുവന്ന മദ്യലഹരിയിലായിരുന്ന യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇരുവരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























