മരണം ഇരന്നുവാങ്ങുന്നെന്ന് കോണ്‍ഗ്രസ് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?....ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്?....കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മരണം ഇരന്ന് വാങ്ങിയതാണെന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം ഇരന്നുവാങ്ങുന്നെന്ന് കോണ്‍ഗ്രസ് പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘര്‍ഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിന്റെ കൂടെ നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോളേജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊല നടന്നതെന്ന കോണ്‍ഗ്രസ്, പൊലീസ് വാദങ്ങള്‍ തള്ളിയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ധീരജിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























