ദിലീപുമായി ഗൂഢാലോചന നടത്തിയ വി ഐ പി യെക്കുറിച്ച് പൊലീസിന് സൂചന നല്‍കി; ഇനിയും കൂടുതല്‍ സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുണ്ടാകും; നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായി

നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായി.ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയായി നല്‍കിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു.
51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചു. മുമ്ബ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയത്.
ദിലീപുമായി ഗൂഢാലോചന നടത്തിയ വി ഐ പി യെക്കുറിച്ച് പൊലീസിന് സൂചന നല്‍കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുണ്ടാകും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കേസില്‍ സാക്ഷിയായ ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു.
ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി. ദിലീപിന്റെ വീട്ടില്‍ വച്ചും ഹോട്ടലില്‍ വച്ചും കണ്ടിരുന്നുവെന്ന് സുനിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.
https://www.facebook.com/Malayalivartha


























