1977നു ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി, ആറു മാസത്തിനകം ഒഴിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നും കോടതി

1977നു ശേഷമുള്ള വനംകൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2002-ല്‍ തിരുവാങ്കുളത്തെ പരിസ്ഥിതി സംഘം പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എന്‍.ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ആറു മാസത്തിനകം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് 7,000 ഹെക്ടര്‍ വനംഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്‌ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി വിധി.
വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ പ്രധാനമായും മൂന്നാര്‍ ഭാഗത്ത് വലിയ രീതിയില്‍ വനഭൂമിയുടെ കയ്യേറ്റം 1977ന് ശേഷം നടന്നിട്ടുണ്ടെന്ന് ആരോപിച്ചും അത് ഒഴിപ്പിക്കണമെന്ന് കാണിച്ചുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ നേരത്തെ തന്നെ സര്‍ക്കാരിനോട് നടപടിയെടുക്കണമെന്നും എടുത്ത നടപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
7000 ഏക്കര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ഇന്ന് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. കേന്ദ്ര നിയമമോ സംസ്ഥാന നിയമമോ ഏതാണ് ബാധകമാവുക എന്നതനുസരിച്ച് കൃത്യമായി നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു. ആറു മാസത്തിനകം നടപടി സ്വീകരിച്ച ശേഷം കോടതിയെ അറിയിക്കണമെന്നും ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























