സൈനീകനായ മകന് മാപ്പ് കൊടുത്ത് അമ്മ... പൊലീസ് വീട്ടിലെത്തി അമ്മയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും മകനെതിരെ പരാതി ഇല്ലെന്ന് പറഞ്ഞ് അമ്മ

ഹരിപ്പാട് മുട്ടത്താണ് സൈനീകനായ മകന്‍ വൃദ്ധ മാതാവിനോട് കാട്ടിയത് കൊടും ക്രൂരത. മുട്ടം ആലക്കോട്ട് നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെയാണ് (69) മകന്‍ സുബോധ് (37) അതിക്രൂരമായി മര്‍ദിച്ചത്. ഇയാളെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം. മകന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും എടുത്ത് എറിയുന്നതുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയിലുള്ളത്. മൂത്തമകന്‍ സുഗുണന്റെ കൂടെയാണ് അമ്മയും രോഗിയായ അച്ഛനും താമസിച്ചിരുന്നത്. സമീപത്ത് തന്നെയാണ് സുബോധിന്റെ വീടും. സുഗുണന്റെ വീട്ടിലെത്തി അമ്മയുമായി തര്‍ക്കത്തിലേര്‍പ്പെട്ട സുബോധ് ഇവരെ ആക്രമിക്കുകയായിരുന്നു. സഹോദരനാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടത്.
മൂന്നു ദിവസം മുമ്ബാണ് പട്ടാളക്കാരനായ സുബോധ് നാട്ടിലെത്തിയത്. വീഡിയോ ശ്രദ്ധയില്‍ പെട്ട പൊലീസ് വീട്ടിലെത്തി അമ്മയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും മകനെതിരെ പരാതി ഇല്ലെന്ന് പറഞ്ഞ് ശാരദാമ്മ ഒഴിഞ്ഞുമാറി. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച് ദേഹോപദ്രവം ഏല്‍പിച്ച കുറ്റം ചുമത്തി സുബോധിനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. റിമാന്റിലായ പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























