ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രണങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച്; മാര്‍ച്ചില്‍ പങ്കെടുത്ത 50 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

സാമൂഹികപ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രണങ്ങളില്‍ പ്രതിഷേധിച്ച് ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതി നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലിസ് കേസ്.ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ക്കും കേരള പോലിസ് തുടരുന്ന ബോധപൂര്‍വ്വമായ അനാസ്ഥയ്ക്കുമെതിരെയാണ് ഐക്യദാര്‍ഢ്യസമിതി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
ലഹളയുണ്ടാക്കാന്‍ ഒത്തുകൂടിയെന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഡോ സോണിയ ജോര്‍ജ്ജ്, എം സുല്‍ഫത്ത്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവരുള്‍പ്പെടെ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. മ്യൂസിയം പോലിസാണ് കേസെടുത്തിട്ടുളളത്.
https://www.facebook.com/Malayalivartha


























