ഇനി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ, വ്യവസായ, വിക്ഷേപണ ദൗത്യങ്ങള്‍ സമഗ്രമായി നയിക്കുന്നത് കേരളത്തിന്റെ അഭിമാനമായി മാറിയ ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. എസ്. സോമനാഥ്

ഇനി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ, വ്യവസായ, വിക്ഷേപണ ദൗത്യങ്ങള്‍ സമഗ്രമായി നയിക്കുന്നത് കേരളത്തിന്റെ അഭിമാനമായി മാറിയ ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. എസ്. സോമനാഥ്.
സ്പെയ്‌സ് വകുപ്പ് സെക്രട്ടറിയായും സ്പെയ്സ് കമ്മിഷന്‍ ചെയര്‍മാനായും ഇന്നലെ നിയമിതനായ അദ്ദേഹം ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എന്നീ പദവികളും വഹിക്കും.
ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ പദവിയാണിത്. തുമ്പ വിക്രം സാരാഭായ് സ്പെയ്‌സ് സെന്ററിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നാണ് സോമനാഥ് ഈ അത്യുന്നത സ്ഥാനത്ത് എത്തുന്നത്. ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ്.
2018ലാണ് വിഎസ്എസ്.സി ഡയറക്ടര്‍ ആയത്. ജി.എസ്.എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്ക് രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപ കല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ച ശാസ്ത്രജ്ഞനാണ് ഡോ.സ്വാമിനാഥ്.
ഡോ.കെ.ശിവന്‍ 14ന് വിരമിക്കുന്നതോടെ സോമനാഥ് ചുമതലയേല്‍ക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. അടുത്ത വര്‍ഷം ജൂലായില്‍ വിരമിക്കാനിരിക്കെ സര്‍വ്വീസ് നീട്ടി നല്‍കിയാണ് സോമനാഥിന്റെ പുതിയ നിയമനം.
"
https://www.facebook.com/Malayalivartha


























