പെരുമ്പാവൂരില്‍ കീഴില്ലത്ത് യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടി.... പിതാവും സഹോദരനും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പെരുമ്പാവൂരില്‍ കീഴില്ലത്ത് യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടി.... പിതാവും സഹോദരനും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കീഴില്ലം ഏഴാം വാര്‍ഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജുവിന്റെ മകന്‍ അന്‍സില്‍ സാജു (28) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പത്തോടെയോടെയാണ് സംഭവം നടന്നത്.
ഫോണ്‍ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അന്‍സിലിനെ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു. തുടര്‍ന്ന് പിതാവും സഹോദരനും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അന്‍സിലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























