മലപ്പുറത്ത് തീപ്പൊള്ളലേറ്റ് യുവാവ് മരിച്ചു... വഴിത്തര്‍ക്കത്തിനിടെ അയല്‍വാസി തീകൊളുത്തിയെന്നാരോപിച്ച് ബന്ധുക്കള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

മലപ്പുറത്ത് തീപ്പൊള്ളലേറ്റ് യുവാവ് മരിച്ചു... വഴിത്തര്‍ക്കത്തിനിടെ അയല്‍വാസി തീകൊളുത്തിയെന്നാരോപിച്ച് ബന്ധുക്കള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഹോട്ടല്‍ തൊഴിലാളിയായ ഷാജി (42) യാണ് മരിച്ചത്. വഴിത്തര്‍ക്കത്തിനിടെ അയല്‍വാസി തീകൊളുത്തി കൊന്നുവെന്നാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ക്കാരുമായി തുടര്‍ച്ചയായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മഞ്ചേരി കോടതിയില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഇന്നലെയും പരിഗണിച്ചിരുന്നു. അതിനുശേഷം മടങ്ങി വരുമ്പോള്‍ അയല്‍വാസിയും ഷാജിയും നേര്‍ക്കുനേര്‍ വരികയും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് ഷാജി പൊള്ളലേറ്റ് മരിക്കുന്നത്.
എന്നാല്‍ ഷാജി സ്വയം തീ കൊളുത്തിയതാണോ അതോ ഇയാളുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നോ എന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായാണ് എടവണ്ണ പോലീസ് അറിയിച്ചത്.
അതേസമയം അയല്‍വാസി തര്‍ക്കത്തിനിടയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ അയല്‍വാസിയും കൊല്ലപ്പെട്ട ഷാജിയുടെ മകളും പറയുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂ.
https://www.facebook.com/Malayalivartha


























