എസ്‌എഫ്‌ഐക്കാരും അധ്യാപകരും തമ്മില്‍ കൂട്ടയടി; പ്രസിഡന്റിന്റെ കയ്യൊടിഞ്ഞു, വിദ്യാര്‍ഥി നേതാക്കളെ അധ്യാപകര്‍ വളഞ്ഞിട്ടു തല്ലിയെന്ന് എസ്‌എഫ്‌ഐ നേതാക്കൾ

മലപ്പുറം മഞ്ചേരി പൂക്കൊളത്തൂരില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും അധ്യാപകരും തമ്മില്‍ കൂട്ടയടി. എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റിന്റെ കയ്യൊടിഞ്ഞു.
പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്കൂളിലെ 6 അധ്യാപകര്‍ക്കും 3 എസ്‌എഫ്‌ഐ നേതാക്കള്‍ക്കും പരുക്ക്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുക്കാന്‍ മുന്‍കൈയ്യെടുത്ത പ്രവര്‍ത്തകനെതിരെ നടപടി എടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം അറിയിക്കാനാണ് സ്കൂളില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ എത്തിയത്.
സ്കൂളിലെ ഓഫീസില്‍ അതിക്രമിച്ചു കടന്ന് എസ്‌എഫ്‌ഐക്കാര്‍ ആക്രമിച്ചുവെന്നാണ് അധ്യാപകരുടെ പരാതി. എന്നാല്‍ ഓഫീനുള്ളില്‍ വിദ്യാര്‍ഥി നേതാക്കളെ അധ്യാപകര്‍ വളഞ്ഞിട്ടു തല്ലിയെന്നാണ് എസ്‌എഫ്‌ഐ നേതാക്കളുടെ പരാതി.
https://www.facebook.com/Malayalivartha























