'അപമാനിതനായി തുടരാനാകില്ല'; രാജിക്കൊരുങ്ങി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന് പിള്ള

രാജിക്കൊരുങ്ങി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന് പിള്ള.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിനു പിന്നാലെയാണ് വിസി രാജി സന്നദ്ധ അറിയിച്ചത്. അപമാനിതനായി തുടരാനില്ലെന്നു വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റിനെ അറിയിച്ചു.
എന്നാല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സിന്‍ഡിക്കേറ്റിന്റെ വിലയിരുത്തല്‍. വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച പരാമര്‍ശങ്ങളിലുള്ള അതൃപ്തിയും സിന്ഡിക്കേറ്റിലുയര്ന്നു.അതേസമയം കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്നും വിസിയുടെ കത്തിലെ പരാമര്‍ശത്തെ കുറിച്ചായിരുന്നു വിമര്‍ശനമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























