സ്കൂളുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍: നാളെ ചേരുന്ന അവലോകനയോഗത്തില്‍ അന്തിമതീരുമാനം

സ്കൂളുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ പുതിയ സാഹചര്യം കണക്കിലെടുത്ത് നടപ്പാക്കണമോ എന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും.
സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ വ്യാപനം വലിയ രീതിയില്‍ കൂടിവരുന്ന സഹചര്യത്തിലാണ് നാളെ അന്തിമ തീരുമാനം എടുക്കുന്നത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എങ്ങനെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും. കോവിഡ് അവലോകന യോഗത്തില്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം ഇതില്‍ അന്തിമ,എ തീരുമാനം എടുക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ചത്തെ അവലോകന യോഗത്തില്‍ മുന്‍ കാലത്തെപ്പോലെ ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള പഠനം ഓണ്‍ലൈന്‍ ആക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ടേക്കും.
https://www.facebook.com/Malayalivartha























