തിരൂരില്‍ മൂന്നര വയസുകാരന്‍ മരിക്കാന്‍ കാരണം രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമെന്ന് പൊലീസ്

തിരൂരില്‍ ഇന്നലെ മൂന്നര വയസുകാരന്‍ മരിക്കാന്‍ കാരണം രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമേറ്റത് കൊണ്ടെന്ന് പൊലീസ് കണ്ടെത്തി.കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും അടക്കം ചതവും മുറിവുകളും കണ്ടെത്തി.
തിരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ കുടുംബത്തിലെ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛന്‍ അര്‍മാന്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു.
തലച്ചോറിലും ചതവുണ്ടായിരുന്നു. ബോധപൂര്‍വം മര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.കുട്ടിയുടെ അമ്മ മുംതാസ് ബീഗത്തെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും.തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്.
https://www.facebook.com/Malayalivartha























