Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

കേസ് അട്ടിമറിക്കാന്‍ ദിലീപിനെ സഹായിച്ചത് ലോക്‌നാഥ് ബെഹ്‌റ??ദൃശ്യങ്ങളിൽ അന്ന് പെന്‍ഡ്രൈവ് കണ്ടെത്താനാകാതിരുന്നത് ഈ ഇടപെടല്‍ മൂലം: ഒടുവിൽ സത്യങ്ങൾ മറനീക്കി പുറത്തേക്കോ...

13 JANUARY 2022 09:49 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ട് തന്നെ അറിയണം. അതിനിടെ അവിചാരിതമായാണ് ദിലീപിന്റെ പത്മസരോവരത്തില്‍ ക്രൈം ബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന.

എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുകള്‍ നടന്നു എന്ന് കേസിന്റെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ബാബുകുമാര്‍ വെളി്‌പ്പെടുത്തിയിരുന്നു. ഒരു പ്രമുഖ മാധ്യമമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വിട്ടത്. കേസിലെ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടത് പൊലിസിലെ ഉന്നത ഇടപെടല്‍ മൂലമെന്നായിരുന്നു വെളിപ്പെടുത്തല്‍. സംസ്ഥാന മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടേയും ഐജി ദിനേന്ദ്ര കശ്യപിന്റെയും ഇടപെടല്‍ തെളിയിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരിക്കുന്നുവെന്നാണ് പുതിയ വിവരം.

ഇത് സംബന്ധിച്ച ശബ്ദ സന്ദേശം ഇങ്ങനെയായിരുന്നു; ‘അന്ന് വക്കീലിന്റെ വീട്ടില്‍ റെയിഡ് നടക്കുന്നതില്‍ ഡിലേ വന്നത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ്. ദിനേന്ദ്ര കശ്യപ് ആയിരുന്നു അന്നത്തെ ഐജി. അദ്ദേഹമാണ് നമുക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതനുസരിച്ചാണ് നീങ്ങിയത്. മറ്റെവിടെ നിന്നെങ്കിലുമുള്ള നിര്‍ദേശപ്രകാരം ആയിരിക്കാം കശ്യപ് സര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്’ എന്ന് ബാബു കുമാര്‍ വ്യക്തമാക്കി.

ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലെ റെയിഡ് വൈകിപ്പിച്ചത് സംസ്ഥാന മുന്‍ പൊലീസ് മേധാവിയുടെ ഇടപെടല്‍ ആണെന്നാണ് ഈ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാക്കുന്നത്. ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപാണ് ഇതിന് നിര്‍ദേശം നല്‍കിയത്.

കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയായ ബി സന്ധ്യ പോലും അറിയാതെയാണ് കശ്യപുമായി ലോക്നാഥ് ബെഹ്റ ഇടപെട്ടതെന്നാണ് കണ്ടെത്തല്‍. സന്ധ്യയുടെ നീക്കങ്ങള്‍ പോലും ലോക്നാഥ് ബെഹ്റയും കശ്യപും കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നാണ് വിവരം. പള്‍സര്‍ സുനി നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കാവ്യയുടെം ലക്ഷ്യയിലേയ്ക്ക് എത്തിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അവിടെ നിന്ന് ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലേയ്ക്ക് ഈ ദൃശ്യങ്ങള്‍ എത്തിച്ചു എന്നാണ് അന്നത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന വിവരം.

അതുകൊണ്ടു തന്നെ അഭിഭാഷകന്റെ വീട് സെര്‍ച്ച് ചെയ്യുന്നതിന് വേണ്ടി ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി പിറ്റേ ദിവസം തന്നെഅുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വീട് സെര്‍ച്ച് ചെയ്യാനുള്ള സ്വാതന്ത്യം ലഭിച്ചിരുന്നില്ല. ഐജിയ്ക്കും മുകളിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇ്ത് വൈകിപ്പിച്ചത് എന്നാണ് ബാബുകുമാര്‍ പറയുന്നത്.

ഒരുപക്ഷേ അന്ന് വീട് പരിശോധിച്ചിരുന്നുവെങ്കില്‍ ഈ പെന്‍ഡ്രൈവ് കണ്ട് കിട്ടുമായിരുന്നു. എന്നാല്‍ എല്ലാത്തിനും ശേഷം പത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ വീ്ടില്‍ പരിശോധന നടത്തിയത്. ഈ കാലയളവ് കൊണ്ട് തന്നെ ഈ പെന്‍ഡ്രൈവ് എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

 

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലില്‍ ദിലീപിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം ദിലീപിന്റെ വീട്ടില്‍ തിരയുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും തെരച്ചില്‍ നടത്തുകയാണ്.

അതോടൊപ്പം അന്വേഷണ സംഘം നടിയും ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുകയാണ്. വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആദ്യം ദിലീപും ഭാര്യ കാവ്യയും വീട്ടില്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ദിലീപ് വീട്ടിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്.

വളരെ നിര്‍ണായകമായ തെളിവുകള്‍ തേടിയാണ് അന്വേഷണഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ പുരോഗമിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (16 minutes ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (22 minutes ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (30 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (46 minutes ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (1 hour ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (1 hour ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (2 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (3 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (3 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (3 hours ago)

സംഭവം തൃശ്ശൂരിൽ  (4 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends