ഈ പാപമൊക്കെ ഇവര്‍ ഇനി എങ്ങനെ വീട്ടും... അഞ്ചുമക്കളെ പ്രസവിച്ച് വളര്‍ത്തി നല്ല നിലയില്‍ എത്തിച്ചു... മക്കളെ കാണണമെന്ന അവസാന ആഗ്രഹം ഉള്ളിലടക്കി ആ അമ്മ മടങ്ങി; അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിയുമ്‌ബോഴും മക്കളെ കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു ആ അമ്മയ്ക്ക്; ഒടുവില്‍ രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആര്‍.ഡി.ഒ. കോടതിയില്‍ ഹാജരാക്കി അമ്മയെ നോക്കണമെന്ന വ്യവസ്ഥയില്‍ എത്തിച്ചപ്പോഴേക്കും അമ്മ യാത്രയായി

അഞ്ചുമക്കളെ പ്രസവിച്ച് വളര്‍ത്തി നല്ല നിലയില്‍ എത്തിച്ച് അവസാനം ആര്‍.ഡി.ഒ.യുടെ സംരക്ഷണയില്‍ ചികിത്സയിലിരുന്ന വയോധിക മരിച്ചു.വാത്തുകുളങ്ങര രാജലക്ഷ്മിഭവനില്‍ സരസമ്മ (74) യാണ് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ വച്ച് മരിച്ചത്. മൂന്ന് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണ് സരസമ്മയ്ക്കുള്ളത്.
ആരോഗ്യവകുപ്പില്‍നിന്ന് നേഴ്‌സിംഗ് അസിസ്റ്റന്റായി വിരമിച്ച സരസമ്മ പല രോഗങ്ങളാല്‍ വലയുകയായിരുന്നു. ഒരുവര്‍ഷം മുന്‍പാണു ഭര്‍ത്താവ് മാധവന്‍നായര്‍ മരിച്ചത്. ഇതോടെയാണ് സംരക്ഷണം തേടി ഇവര്‍ ഓരോ മക്കളെയും സമീപിച്ചത്. ഒരുമാസം മുന്‍പാണ് സരസ്സമ്മയെ ഒരു മകള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കടന്ന് കളഞ്ഞത്.
ആരും സംരക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ഇടപെട്ടാണ് ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളെ വിളിച്ചുവരുത്താന്‍ ആര്‍.ഡി.ഒ. അടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ആരും വരാനും അമ്മയെ ഏറ്റെടുക്കാനും തയ്യാറായില്ല .
തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആര്‍.ഡി.ഒ. കോടതിയില്‍ ഹാജരാക്കി. അമ്മയെ നോക്കണമെന്ന വ്യവസ്ഥയിലാണ് ഇവരെ ജാമ്യത്തില്‍ വിട്ടത്. ഇതിനുപിന്നാലെയാണ് സരസമ്മ മരിച്ചത്.
അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിയുമ്‌ബോഴും മക്കളെ കാണണമെന്ന ആഗ്രഹം സരസമ്മ പറഞ്ഞിരുന്നു. എന്നാല്‍ വിവരം അറിയിച്ചിട്ടും ആരും വരാന്‍ കൂട്ടാക്കിയില്ല . സരസമ്മയുടെ മൂത്തമകള്‍ക്കാണു കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലം നല്‍കിയിരിക്കുന്നത്. ഇവിടെ വീടുപണിയായതിനാല്‍ മകള്‍ വാടകവീട്ടിലാണ് താമസം.
സാമ്ബത്തികമായി നല്ല നിലയിലുള്ള ആണ്‍മക്കള്‍ കരുനാഗപ്പള്ളിയിലും ഹരിപ്പാട്ടും അമ്ബലപ്പുഴയിലുമായാണു താമസിക്കുന്നത്. പെണ്മക്കളില്‍ ഒരാള്‍ വീയപുരത്താണ് താമസിക്കുന്നത് . അടുത്തിടെ ഈ വീട്ടില്‍ സരസമ്മ അഭയം തേടി എത്തിയെങ്കിലും തനിക്കു മാത്രമായി സംരക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. മരണശേഷം മൃതദേഹത്തിനു അവകാശം പറഞ്ഞ് മക്കള്‍ ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha























