പണം സര്‍ക്കാര്‍ വകമാറ്റിയതോടെ സര്‍ക്കാരിന്റെ കാരുണ്യപദ്ധതി പ്രതിസന്ധിയില്‍: രോഗികള്‍ എല്ലാം തീരാ ദുരിതത്തില്‍

ഏറെ കൊട്ടിഘോഷിക്കപ്പെട്ട സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാപദ്ധതി പ്രതിസ്ധിയില്‍. പണം സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ തീരാ ദുരിതത്തിലായത് മാരക രോഗികളാണ്. രോഗികള്‍ ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികില്‍സയ്ക്കുമായി ലോട്ടറി ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. ഭാഗ്യക്കുറി വില്പനയിലൂടെ ഫണ്ടുണ്ടാക്കി സഹായമെത്തിക്കാന്‍ 2012ല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ ചികില്‍സാ പദ്ധതിയാണ് താറുമാറായത്. കാരുണ്യയില്‍നിന്നുള്ള പണം കിട്ടാത്തതിനാല്‍ യഥാസമയം മരുന്നുകള്‍ ലഭിക്കാതെയും ശസ്ത്രക്രിയ നടത്താന്‍ കഴിയാതെയും രോഗികള്‍ നട്ടംതിരിയുകയാണ്. സര്‍ക്കാര്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒരു ലക്ഷത്തോളം അപേക്ഷകളാണ് പണം കൊടുക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്. യഥാര്‍ത്ഥ അപേക്ഷകരുടെ എണ്ണം ഇതിലും ഇരട്ടിയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാരകരോഗങ്ങളാല്‍ പൊറുതിമുട്ടുന്ന പാവങ്ങളെ സഹായിക്കാനാണ് ലോട്ടറിയിലൂടെ വരുമാനം കണ്ടെത്തി സഹായിക്കാന്‍ തീരുമാനമെടുത്തത്. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ക്കു പുറമെ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികില്‍സയ്ക്കും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്. നേരത്തെ ലോട്ടറിയിലൂടെ വിഭവസമാഹരണം നടത്തി വിജയം കണ്ടതിനാലാണ് പാവപ്പെട്ട രോഗികള്‍ക്കുവേണ്ടിയും ലോട്ടറി ഏര്‍പ്പെടുത്തിയത്.
പ്രതിമാസം പതിനായിരക്കണക്കിന് അപേക്ഷകളാണ് സംസ്ഥാനത്തെ ഓരോ ലോട്ടറി ആസ്ഥാന കേന്ദ്രങ്ങളിലും എത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകള്‍ വഴിയും നിശ്ചയിക്കപ്പെട്ട 65 സ്വകാര്യ ആശുപത്രികള്‍ വഴിയുമാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളെകുറിച്ച് അന്വേഷിച്ചാല്‍ ഇവ ഒത്തുനോക്കി ജില്ലാകളക്ടര്‍മാര്‍ക്ക് നല്‍കുന്ന ജോലിമാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന വാദം നിരത്തി ഉദ്യോഗസ്ഥര്‍ കൈയൊഴിയുകയാണ്.
ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൂര്‍ണ്ണമായും എ പി എല്‍ വിഭാഗത്തില്‍ മൂന്നുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും വേണ്ടിയായിരുന്നു പദ്ധതി . സംസ്ഥാനതലത്തില്‍ ധനമന്ത്രിയും ജില്ലാതലത്തില്‍ കളക്ടര്‍മാരും ചെയര്‍മാന്മാരായ സമിതിയാണ് അപേക്ഷകളില്‍മേല്‍ തീരുമാനം എടുക്കുന്നത്. ഇതിനായി അതത് ജില്ലകളിലെ ലോട്ടറി ഓഫീസ് വഴി അപേക്ഷകള്‍ സ്വീകരിക്കുകയും അനുബന്ധ പ്രക്രിയകള്‍ക്കുശേഷം ജില്ലാ സമിതിലെത്തിക്കുകയുമാണ് പതിവ്. നടപടി ക്രമങ്ങള്‍ എല്ലാം നോക്കി
സര്‍ക്കാര്‍ സഹായം മുറയ്ക്ക് എത്തുമ്പോള്‍ ഇവരില്‍ പലരും ജീവനോടെ കാണില്ല. രോഗികള്‍ക്ക് കാരുണ്യ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന മരുന്നുകളുടെ വിതരണവും നിലച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























