മ്യൂസിയത്ത് തോക്കില്‍ കൈവച്ച് എടുത്ത ഫോട്ടോ വിനയായി; ഐസിസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യു.എ.ഇ തിരിച്ചയച്ച മലയാളി യുവാവ്

ഇസ്ലാമിക് സ്‌റ്റേറ്റുമായി യാതൊരു ബന്ധമില്ലെന്ന് യു.എ.ഇ തിരിച്ചയച്ച മലയാളി യുവാവിന്റെ വെളിപ്പെടുത്തല്‍. ഐഎസ് ബന്ധം ആരോപിച്ച് യു.എസ.ഇ തിരിച്ചയച്ച തിരൂര്‍ സ്വദേശി ജാബിറാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
തോക്കില്‍ കൈവെച്ച് മ്യൂസിയത്ത് എടുത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംശയത്തിന്റെ പേരില്‍ താന്‍ അബുദാബിയില്‍ തടവിലായിരുന്നുവെന്നും എന്നാല്‍, അവിടെ തനിക്ക് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിരുന്നില്ലെന്നും ജാബിര്‍ പറയുന്നു.
കാണാതായ സഹപാഠികളെ കുറിച്ചാണ് താന്‍ അന്വേഷിച്ചതെന്നും കാണാതായ സഹപാഠികളില്‍ ഒരാള്‍ മലയാളിയാണെന്നും ജാബിര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്നെ വേദനിപ്പിക്കുന്നതാണെന്നും ജാബിര്‍ വ്യക്തമാക്കി. ഐഎസ് ബന്ധത്തിന്റെ പേരില്‍ റോയും ഇന്റലിജന്‍സും തന്നെ ചോദ്യംചെയ്തിട്ടില്ല. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് വിവരം ശേഖരിച്ചതെന്നും ജാബിര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























