കണ്ണൂരില്‍ പ്രത്യേക ജാഗ്രത

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേത്തുടര്‍ന്നു കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പോലീസ് അതീവജാഗ്രതയില്‍. സംഘപരിവാറിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ക്കു പുറമേ ഇന്നു സി.പി.എമ്മും ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണിത്. പ്രശ്‌നബാധിതമേഖലകളായി പോലീസ് കണ്ടെത്തിയ പ്രദേശങ്ങളില്‍ ഇന്നലെത്തന്നെ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്.
പോലിസ് അനുമതി നല്‍കാത്ത 20 കേന്ദ്രങ്ങളില്‍ ബി.ജെ.പിയുടെ ശ്രീകൃഷ്ണജയന്തി ആഘോഷവും ഓണാഘോഷസമാപനമെന്ന പേരില്‍ സി.പി.എമ്മിന്റെ ആഘോഷവും നടക്കുന്നുണ്ട്. കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഞ്ചുകേന്ദ്രങ്ങളിലും തലശേരി, മട്ടന്നൂര്‍, സ്‌റ്റേഷനതിര്‍ത്തികളിലെ ഇരുപതോളം കേന്ദ്രങ്ങളിലുമാണ് അനുമതിയില്ലാതെയുള്ള പരിപാടികള്‍. സി.പി.എമ്മിനു ബി.ജെ.പിക്കും തുല്യശക്തിയുള്ള കേന്ദ്രങ്ങളായതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് ഇരുകൂട്ടരുടെയും പരിപാടികള്‍ക്കു പോലീസ് അനുമതി നല്‍കാതിരുന്നത്.
ആര്‍.എസ്.എസ്. വിപുലമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി പോലുള്ള ചടങ്ങുകളില്‍ അണികള്‍ ആകൃഷ്ടരാകുന്നതായാണു സി.പി.എമ്മിന്റെ വിലയിരുത്തല്‍. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകളില്‍ കുട്ടികളുടെയും സ്ത്രീകളുടെയും വര്‍ധിച്ചുവരുന്ന പങ്കാളിത്തം മുന്നില്‍കണ്ടാണ് ബാലസംഘത്തിന്റെ പേരില്‍ ആഘോഷപരിപാടികള്‍ക്ക് ഇക്കുറി സി.പി.എം. രംഗത്തിറങ്ങിയത്.
അനുമതിയില്ലെങ്കിലും പരിപാടി നടത്തുമെന്ന് ഇരുകൂട്ടരും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന ഘോഷയാത്രകളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ചുവന്നമുണ്ടും വെള്ള ഷര്‍ട്ടും ധരിക്കുമ്പോള്‍ ബി.ജെ.പിആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് കാവി മുണ്ടും വെള്ള ഷര്‍ട്ടുമാകും വേഷം. സംഘര്‍ഷസാധ്യത ഭയന്ന് ഇക്കുറി കാണികളുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് കരുതപ്പെടുന്നു.
സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കം അണിനിരക്കുന്നതിനാല്‍ ഘോഷയാത്രകള്‍ പിരിഞ്ഞശേഷം അക്രമത്തിനുള്ള സാധ്യതയാണു പോലീസ് കണക്കുകൂട്ടുന്നത്. ഗ്രാമപ്രദേശങ്ങളിലെ ശോഭായാത്രകള്‍ക്കു കനത്തസുരക്ഷയൊരുക്കാന്‍ പോലീസിനു നിര്‍ദേശമുണ്ട്.
ഇന്നലെ മുതല്‍ പോലീസിന്റെ നൈറ്റ് പട്രോളിങ് ശക്തമാക്കി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ആയുധങ്ങള്‍ കണ്ടെടുക്കാന്‍ റെയ്ഡ് നടത്തി. സംഘര്‍ഷമുണ്ടായാല്‍ നേരിടാന്‍ കണ്ണൂര്‍ പോലീസ് മൈതാനത്ത് ഇന്നലെ രാവിലെ ജില്ലയിലെ എസ്.ഐമാര്‍ക്കു പ്രത്യേകപരിശീലനം നല്‍കി.
എതു സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമാണെന്നു ജില്ലാമേധാവി പി.എന്‍. ഉണ്ണിരാജ വ്യക്തമാക്കി. എസ്.പിയെക്കൂടാതെ എ.ആര്‍. ഡെപ്യൂട്ടി കമാന്‍ഡന്റ് സാബുവും പരിശീലനത്തിനു നേതൃത്വം നല്‍കി. വൈകിട്ട് ജില്ലയിലെ എല്ലാ പോലീസ് സബ്ഡിവിഷനുകളിലും സി.ഐ, എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. എ.ഡി.ജി.പി: ശങ്കര്‍റെഡ്ഡി സബ്ഡിവിഷനുകളിലെത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























