തിരുവനന്തപുരം കോർപ്പറേഷൻ നികുതി വെട്ടിപ്പ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം കോർപ്പറേഷൻ നികുതി വെട്ടിപ്പ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പിഎസ്‍സി പരീക്ഷാ തട്ടിപ്പും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാറശാലയില്‍ നടക്കുന്ന തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
ജില്ലയില്‍ ബിജെപി മുന്നേറ്റത്തിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം കൊടുത്തു. നഗര മേഖലയിലും വർക്കല ചിറയൻകീഴ് മേഖലയിലുമുള്ള ബിജെപിയുടെ വളർച്ചയിൽ ജില്ലാ ഘടകത്തെ മുഖ്യമന്ത്രി വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിൽ എ സമ്പത്തിനെതിരെയും വിമർശനമുയര്‍ന്നു.
സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. വിഭാഗീയത ഇല്ലാതായെങ്കിലും തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം.
ശിശുക്ഷേമ സമിതിക്കെതിരായ ദത്ത് വിവാദത്തിലും വിമർശനമുയര്‍ന്നു. ശരിയായ നിലപാട് സ്വീകരിക്കാനായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha