വിവാഹ രജിസ്‌ട്രേഷന്‍: നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കോടതി

വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ പരിഗണിക്കുന്ന ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.ചട്ടത്തില്‍ പറയുന്ന പ്രകാരമുള്ള മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് അപേക്ഷാ നടപടിക്രമങ്ങള്‍ പാലിക്കണം. രജിസ്‌ട്രേഷനു മുന്‍പു രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വിദേശയാത്രയ്ക്കു രേഖകള്‍ സംഘടിപ്പിക്കാന്‍ വേണ്ടി മാത്രം യഥാര്‍ഥ വിവാഹത്തിനു മുന്‍പു രജിസ്‌ട്രേഷന്‍ നടത്തുന്ന ഒരു രീതി നിലവിലുണ്ട്. പിന്നീട് ആ വിവാഹം മുടങ്ങിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ശ്രമിച്ചാല്‍ അതു സാധിക്കില്ല എന്നുള്ള സിംഗിള്‍ ജഡ്ജിയുടെ വിധി ശരിവച്ചാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം സാഹചര്യത്തില്‍ നിയമപരമായ മറ്റു പരിഹാരമാര്‍ഗങ്ങളാണുള്ളതെന്നു കോടതി വ്യക്തമാക്കി.
യഥാര്‍ഥ വിവാഹത്തിനു മുന്‍പേ കല്യാണം രജിസ്റ്റര്‍ ചെയ്യുന്നതു ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗംചെയ്യുന്ന സ്ഥിതിവിശേഷമാണിത്. വ്യാജ സത്യവാങ്മൂലത്തിന്റെ ബലത്തിലാണ് ഇത്തരം റജിസ്‌ട്രേഷന്‍ തരപ്പെടുത്തുന്നത്. സമൂഹത്തില്‍ ഇന്നു കാണുന്ന മാനുഷിക, ധാര്‍മിക മൂല്യച്യുതിക്ക് ഉദാഹരണമാണിതെന്നു കോടതി അഭിപ്രായപ്പെട്ടു.
ജര്‍മനിയില്‍ ജോലിനോക്കുന്ന കൊട്ടാരക്കര സ്വദേശി രാജേഷ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുമായി 2013 ഓഗസ്റ്റ് 25-നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
ഒരു വര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന വിവാഹത്തിനു ശേഷം ഒരുമിച്ചു വിദേശയാത്ര ചെയ്യുന്നതിനുള്ള രേഖകള്‍ ശരിയാക്കാന്‍ നിശ്ചയപ്പിറ്റേന്നു തന്നെ ഇരുവരും റജിസ്ട്രാര്‍ മുന്‍പാകെയെത്തി അപേക്ഷിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍ ആ വിവാഹം മുടങ്ങിയപ്പോള്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കാനാണു കോടതിയിലെത്തിയത്. വിവാഹ രജിസ്‌ട്രേഷനെത്തുന്ന കക്ഷികള്‍ക്കു മനസ്സു മാറുമ്പോള്‍ രേഖ തിരുത്താനോ റജിസ്‌ട്രേഷന്‍ റദ്ദാക്കാനോ സാധ്യമല്ലെന്ന സിംഗിള്‍ ജഡ്ജിയുടെ വിധിയാണ് അപ്പീലില്‍ ചോദ്യം ചെയ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























